നാടകവേദികളിൽ തെളിഞ്ഞ അഭിനയശൈലി, പിന്നീട് സിനിമയിലെത്തിയപ്പോൾ അഭിനയത്തിലും എഴുത്തിലും ഒരുപോലെ തിളങ്ങിയ പ്രതിഭ. പി ബാലചന്ദ്രൻ വിടപറയുമ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമായത് ഒരു നടനെ മാത്രമല്ല മികച്ച ഒരു തിരക്കഥാകൃത്തിനെ കൂടിയാണ്. മലയാള സിനിമയ്ക്കും നാടകമേഖലയ്ക്കും അതുല്യ സംഭാവന നൽകിയ വ്യക്തിത്വമായിരുന്നു ബാലചന്ദ്രൻ. 1972 - ൽ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ് തലമത്സരത്തിൽ താമസി എന്ന നാടകത്തിനു ഒന്നാം സ്ഥാനം ലഭിച്ചു. എംജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേർസിൽ ലക്ചറർ ആയാണ് തുടക്കം. സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു. സ്കൂൾ ഓഫ് ഡ്രാമയുടെ റെപെർടറി തിയേറ്റർ ആയ കൾട്ൽ പ്രവർത്തിച്ചു. മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാൻ, മായാസീതങ്കം, നാടകോത്സവം എന്ന് തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചു. ഏകാകി, ലഗോ, തീയറ്റർ തെറാപ്പി, ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു. നാടകവേദികളിൽ സജീവമായ കാലത്ത് സ്കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകനായിരിക്കേയാണ് പി ബാലചന്ദ്രൻ സിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങിയത്. മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ എഴുതണമെന്ന് കരുതിയെങ്കിലും അത് നടന്നില്ല. പിന്നീട് ടി.കെ രാജീവ് കുമാറിന് വേണ്ടി ഒരു സിനിമ എഴുതി തുടങ്ങിയ സമയത്താണ് പത്മരാജൻ ഞാൻ ഗന്ധർവ്വനുമായി എത്തുന്നത്. തന്റെ സിനിമയ്ക്ക് ഞാൻ ഗന്ധർവ്വനുമായി സാമ്യം ഉണ്ടെന്ന് തോന്നിയതിനാൽ പി ബാലചന്ദ്രൻ ആ സിനിമയും ഉപേക്ഷിച്ചു. ഒന്നിന് പിറകെ ഒന്നായി സിനിമകൾ മുടങ്ങിപ്പോയ നിരാശയിലിരിക്കുമ്പോഴാണ് നവോദയയുടെ പുതിയ പടത്തിലേക്ക് വിളിവരുന്നത്. ഇനിയും സിനിമ മുടങ്ങിപ്പോകരുതെന്ന വാശിയിൽ ബാലചന്ദ്രൻ എഴുതി. ആ സിനിമ പുറത്തിറങ്ങുകയും വലിയ വിജയമാവുകയും ചെയ്തു. അതായിരുന്നു മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത അങ്കിൾ ബൺ. പിന്നാലെ ഉള്ളടക്കം, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, അഗ്നിദേവൻ തുടങ്ങിയ സൂപ്പർഹിറ്റു ചിത്രങ്ങൾ. ഇതിൽ അഗ്നിദേവൻ വേണുനാഗവള്ളിയുമൊത്തായിരുന്നു രചിച്ചത്. കാലം പോകെ പോകെ സിനിമയുടെ സ്വാഭാവം മാറുന്നതിനനുസരിച്ച് തന്റെ എഴുത്തിലും പുതുമകൾ കൊണ്ടുവന്നതാണ് ബാലചന്ദ്രന്റെ വിജയം. അതിന് ഉദാഹരണങ്ങളാണ് വി.കെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാൻട്രം ലോഡ്ജും രാജീവ് രവിയുടെ കമ്മട്ടിപാടവുമെല്ലാം. അടിച്ചമർത്തപ്പെട്ടവരുടെ ജീവിതവും രാഷ്ട്രീയവും ചർച്ച ചെയ്ത കമ്മട്ടിപ്പാടം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൃഷ്ടികളിലൊന്നാണ്. Content Highlights:P. Balachandran actor script writer passed away, Movies, Uncle bun to Kammatipaadam
from movies and music rss https://ift.tt/3cMTaKO
via
IFTTT
No comments:
Post a Comment