മുംബൈ: നടിയും രാഷ്ട്രീയ നേതാവുമായ കിരൺ ഖേറിന് രക്താർബുദമാണെന്ന് സ്ഥിരീകരിച്ച് ഭർത്താവും നടനുമായ അനുപം ഖേർ. മൾട്ടിപ്പിൾ മൈലോമ എന്ന രക്താർബുദം ബാധിച്ച് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് കിരണിപ്പോൾ. "കിരണിന് മൾട്ടിപ്പിൾ സൈലോമ എന്ന രക്താർബുദം സ്ഥിരീകരിച്ച വിവരം എല്ലാവരേയും അറിയിക്കുകയാണ്. ഇപ്പോൾ അവൾ ചികിത്സയിലാണ്. പഴയതിലും ശക്തിയോടെഅവൾ തിരിച്ചുവരുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. മികച്ച ഡോക്ടർമാരുടെ പരിചരണം അവൾക്ക് ലഭിക്കുന്നത് അനുഗ്രഹമായി കാണുന്നു. അവൾ എപ്പോഴും ഒരു പോരാളിയായിരുന്നു. നല്ലൊരു ഹൃദയത്തിന് ഉടമയായതിനാൽ ഒരുപാട് പേർ അവളെ സ്നേഹിക്കുന്നുണ്ട്.. അതിനാൽ നിങ്ങളുടെ പ്രാർത്ഥനയിലൂടെ അവൾക്ക് സ്നേഹം പകരൂ. അവൾ സുഖം പ്രാപിച്ചു വരുന്നു, എല്ലാ പ്രാർഥനകൾക്കും പിന്തുണയ്ക്കും നന്ദി". അനുപം ഖേർ കുറിച്ചു കഴിഞ്ഞ ദിവസം ചണ്ഡീഗഡിലെ ബിജെപി നേതാവ് അരുൺ സൂദ് കിരണിന്റെ രോഗവിവരം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരുന്നു. നവംബറിൽ കൈ ഒടിഞ്ഞതിനെ തുടർന്ന് ചണ്ഡീഗഡിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഇടത്തെ തോളിലും വലത്തെ കയ്യിലും കാൻസർ കണ്ടെത്തിയത് എന്നാണ് സൂദ് പറഞ്ഞത്. Content Highlights :Anupam Kher confirms Kirron Khers blood cancer diagnosis
from movies and music rss https://ift.tt/3sKTLm2
via
IFTTT
No comments:
Post a Comment