കൊച്ചി: ഇന്ത്യയിലെ വിവിധ പശ്ചാത്തലങ്ങളിൽ നിന്ന് ഉയർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകരെ കണ്ടെത്താനും പിന്തുണയ്ക്കാനും ലക്ഷ്യമിട്ട് ഷോർട്ട്ഫിലിം ശിൽപ്പശാലയും മത്സരവുമായ ടേക്ക് ടെൻ നെറ്റ്ഫ്ളിക്സ് ഇന്ത്യ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പത്ത് ചലച്ചിത്ര പ്രവർത്തകർക്ക് ഈ രംഗത്തെ ഏറ്റവും മികച്ച ശിൽപ്പശാലയിൽ പങ്കെടുക്കാനും, 10,000 ഡോളർ ഗ്രാന്റ് ഉപയോഗിച്ച് സമ്പൂർണ ധനസഹായത്തോടെ ഒരു ഹ്രസ്വചിത്രം നിർമിക്കാനും നെറ്റ്ഫ്ളിക്സ് ഇന്ത്യ അവസരമൊരുക്കും. ഈ സിനിമകൾ നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിൽ പ്രദർശിപ്പിക്കും. നെറ്റ്ഫ്ളിക്സ് ഫണ്ട് ഫോർ ക്രിയേറ്റീവ് ഇക്വിറ്റിയാണ് ടേക്ക് ടെൻ സ്പോൺർ ചെയ്യുന്നത്. ലോകമെമ്പാടുമുള്ള പ്രോഗ്രാമുകളിലൂടെ ടിവിയിലും സിനിമാ വ്യവസായത്തിലും പ്രാതിനിധ്യം കുറഞ്ഞ കമ്മ്യൂണിറ്റികളെ മുൻനിരയിലേക്ക് കൊണ്ടുവരാനായി അഞ്ച് വർഷത്തേക്ക് പ്രതിവർഷം 100 ദശലക്ഷം ഡോളർ നെറ്റ്ഫ്ളിക്സ് ഫണ്ട് ഫോർ ക്രിയേറ്റീവ് ഇക്വിറ്റി നീക്കിവച്ചിട്ടുണ്ട്. ഇന്ത്യൻ പൗരൻമാരായ, അല്ലെങ്കിൽ ഇന്ത്യയിൽ താമസിക്കുന്ന 18 വയസിന് മുകളിലുള്ള ആർക്കും ടേക്ക് ടെന്നിലേക്ക് അപേക്ഷിക്കാം. www.taketen.in എന്ന വെബ്സൈറ്റിലൂടെ 2022 ഫെബ്രുവരി 7ന് രജിസ്ട്രേഷൻ ആരംഭിക്കും. അപേക്ഷകർ മൈ ഇന്ത്യ എന്ന വിഷയത്തെ അടിസ്ഥാനമാക്കി മൊബൈൽ ഫോണിൽ ചിത്രീകരിച്ച രണ്ട് മിനിറ്റ് വരെ ദൈർഘ്യമുള്ള ഒരു ഫിലിം സമർപ്പിക്കണം. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും അപേക്ഷകൾ അവലോകനം ചെയ്യുക. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് അഭിഷേക് ചൗബേ, ഹൻസൽ മെഹ്ത, ജൂഹി ചതുർവേദി, നീരജ് ഘയ്വാൻ, ഗുനീത് മോംഗ എന്നിവരുൾപ്പെടെയുള്ള പ്രതിഭകളിൽ നിന്ന് എഴുത്ത്, സംവിധാനം, നിർമ്മാണം എന്നിവയെ കുറിച്ചും മറ്റും പഠിക്കാനുള്ള അവസരം ലഭിക്കും. ഇന്ത്യയിൽ ടേക്ക് ടെൻ അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും ഇത് ഇന്ത്യയിലെവിടെയുമുള്ള ചലച്ചിത്ര പ്രവർത്തകർക്കും അവരുടെ കഥകൾ പറയാനുള്ള അവസരം നൽകുമെന്നും നെറ്റ്ഫ്ളിക്സ് എപിഎസി വിദേശകാര്യ മേധാവി ആമി സവിറ്റ ലെഫെവ്രെ പറഞ്ഞു. ടേക്ക് ടെൻ കഥപറച്ചിലിന്റെയും പുതുമയുടെയും ആഘോഷമാണെന്നും, ഇന്ത്യയിലെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഉള്ള വൈവിധ്യമാർന്ന ശബ്ദങ്ങളെ ഉൾക്കൊള്ളാനും പ്രദർശിപ്പിക്കാനുമാണ് ശിൽപ്പശാലയും മത്സരവും ലക്ഷ്യമിടുന്നതെന്നും ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയും ഫിലിം കമ്പാനിയൻ എഡിറ്ററുമായ അനുപമ ചോപ്ര പറഞ്ഞു. Content Highlights:Netflix India unveils Take Ten competition to scout for next-gen storytellers,
from movies and music rss https://ift.tt/3rT2z9X
via IFTTT
No comments:
Post a Comment