Wednesday, January 26, 2022

'എനിക്കവനെ ഒന്ന് കാണണം'; വൈകാരിക രംഗങ്ങളുമായി വെയില്‍ ട്രെയ്‌ലര്‍

നവാഗതനായ ശരത് സംവിധാനം ചെയ്തചിത്രം വെയിലിന്റെട്രെയ്ലർ മമ്മൂട്ടി പുറത്തിറക്കി.ഷൈൻ നിഗം, ഷൈൻ ടോം ചാക്കോ, ജയിംസ് എലിയ എന്നിവരെ കൂടാതെ നവാഗതരായ ശ്രീരേഖ, സോനാ ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. വെയിലിലെ പ്രകടനത്തിന്ശ്രീരേഖ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു. സിദ്ധാർഥ് എന്ന കഥാപാത്രത്തെയാണ് ആണ് ഷൈൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ പല സന്ദർഭങ്ങളിലൂടെ സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ടു ആൺ മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ആറ് ഗാനങ്ങൾ ആണ് സിനിമയിൽ ഉള്ളത്. തമിഴിൽ പ്രശസ്തനായ പ്രദീപ് കുമാർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രദീപിന്റെ ആദ്യ മലയാള ചിത്രമാണ് വെയിൽ. ജനുവരി 28 നാണ് ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത്. ശരത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുകിയിരിക്കുന്നത്. സുധി കോപ്പ, ഗീതി സംഗീതിക, അനന്തു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം- ഷാസ് മുഹമ്മദ്,എഡിറ്റിംഗ് -പ്രവീൺ പ്രഭാകർ, സൗണ്ട് ഡിസൈൻ -രംഗനാഥ് രവീ, വസ്ത്രലങ്കാരം- മെൽവിൻ, ചമയം- ബിബിൻ തൊടുപുഴ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ, അസോസിയേറ്റ് ഡയറക്ടർസ്- ഹാരിസ് റസാഖ്, ലക്ഷ്മി ഗോപികുമാർ, സംഘട്ടനം- ജി. എൻ, കലാസംവിധാനം- രാജീവ്, പി.ആർ.ഒ ആതിര ദിൽജിത്.

from movies and music rss https://ift.tt/3KKvZjb
via IFTTT

No comments:

Post a Comment