Wednesday, January 26, 2022

മൗനി റോയ് സൂരജ് നമ്പ്യാര്‍ വിവാഹം ഇന്ന്; ഹല്‍ദി ചിത്രങ്ങള്‍

ബോളിവുഡ് നടി മൗനി മൗനി റോയിയും മലയാളിയായ സൂരജ് നമ്പ്യാരുംഇന്ന്(വ്യാഴാഴ്ച) വിവാഹിതരാകുന്നു. ഗോവയിലെ ഹിൽട്ടൺ റിസോർട്ടാണ് വിവാഹവേദി. വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങുകൾ ബുധനാഴ്ച നടന്നു. നടിയും അവതാരകയുമായ മന്ദിര ബേദി ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ദുബായിൽ ബാങ്കറാണ് സൂരജ്. ദീർഘകാലമായി മൗനിയും സൂരജും പ്രണയത്തിലായിരുന്നു. ടെലിവിഷൻ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്. ബാലാജി പ്രൊഡക്ഷൻസിന്റെ നാഗിൻ സീരീസിലൂടെയാണ് മൗനി പ്രശസ്തി ശ്രദ്ധനേടിയത്. ഗോൾഡ്, റോമിയോ ഇക്ബർ വാൾട്ടർ തുടങ്ങിയ ചിത്രങ്ങളിൽ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. View this post on Instagram A post shared by Mandira Bedi (@mandirabedi) രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്രയാണ് മൗനിയുടെ ഏറ്റവും പുതിയ ചിത്രം. Content Highlights:Mouni Roy Suraj Nambiar ties Knot at Goa,Haldi, wedding, marriage, photos

from movies and music rss https://ift.tt/3r2xRvU
via IFTTT

No comments:

Post a Comment