Friday, January 28, 2022

പട തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന പടയുടെ റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. കമൽ കെ.എം സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോർ എന്റർടെയ്ൻമെന്റ്, എ.വി.എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ.മെഹ്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വലിയൊരു താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദിലീഷ് പോത്തൻ, പ്രകാശ് രാജ്, സലിം കുമാർ, ജഗദീഷ്, ടി.ജി.രവി, അർജുൻ രാധാകൃഷ്ണൻ, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരൻ, കനി കുസൃതി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമീർ താഹിറാണ് ക്യാമറ ചലിപ്പിക്കുന്നത്. വിഷ്ണു വിജയ് സംഗീതം കൈകാര്യം ചെയ്യുന്നു. എഡിറ്റിങ്: ഷാൻ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ: എൻ.എം. ബാദുഷ. Content Highlights:Pada releases on February, Kamal KM Kunchako Boban Joju George Vinayakan

from movies and music rss https://ift.tt/3osgEdV
via IFTTT

No comments:

Post a Comment