Thursday, January 27, 2022

വിവാഹമോചനം ആവശ്യപ്പെട്ടത് സാമന്ത, മകന് വിഷമമുണ്ടായിരുന്നു; നാഗാര്‍ജുന

നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തോട് പ്രതികരിച്ച് നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന. സാമന്തയാണ് ആദ്യം വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് നാഗാർജുന പറയുന്നു. ഒരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. 2021 ൽ പുതുവത്സരം ആഘോഷിച്ചത് പോലും സാമന്തയും നാഗചൈതന്യയും ഒരുമിച്ചായിരുന്നുവെന്നും സാമന്തയാണ് ആദ്യം വിവാഹമോചനം ആവശ്യപ്പെട്ടതെന്നും നാഗാർജുന പറഞ്ഞു. നാഗചൈതന്യ സാമന്തയുടെ തീരുമാനത്തോടൊപ്പം നിന്നു. എന്നാൽ അദ്ദേഹത്തിന് എന്നെക്കുറിച്ചും കുടുംബത്തിന്റെ അഭിമാനത്തെക്കുറിച്ചും ആലോചിച്ച് വിഷമമുണ്ടായിരുന്നു. നാല് വർഷം ഒരുമിച്ച് ജീവിച്ചവരാണവർ. നല്ല അടുപ്പമായിരുന്നു. 2021 ൽ പുതുവത്സരം ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. അതിന് ശേഷമായിരിക്കാം അവർ തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല- നാഗാർജുന പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 2നാണ് സാമന്തയും നാ?ഗചൈതന്യയും തങ്ങൾ വേർപിരിയുകയാണെന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 2018 ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയിൽ സ്ഥിരീകരണം അറിയിച്ച് താരങ്ങൾ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. വിവാഹമോചനത്തിന് പിന്നാലെ പിന്നാലെ സാമന്ത നിരന്തര സൈബർ ആക്രമണവും നേരിടുകയുണ്ടായി. അബോർഷനും അവിഹിത ബന്ധവും തുടങ്ങി വിവാഹമോചനത്തിന്റെ പേരിൽ സാമന്തയ്ക്കെതിരെ ഇല്ലാക്കഥകൾ കെട്ടിച്ചമച്ചവരും ഏറെയാണ്. സാമന്തയും ഇതിനോട് പ്രതികരിക്കുകയുണ്ടായി. തന്റെ കാര്യത്തിൽ സ്നേഹവും സഹാനുഭൂതിയും ആകുലതയും പ്രകടിപ്പിക്കുന്നതിലും കള്ളക്കഥകളിൽ നിന്ന് തന്നെ പ്രതിരോധിക്കുന്നതിലും നന്ദി. അവർ പറയുന്നത് തനിക്ക് പ്രണയങ്ങൾ ഉണ്ടായിരുന്നുവെന്നും കുട്ടികളെ വേണ്ടെന്ന് പറഞ്ഞുവെന്നും അവസാരവാദിയാണെന്നും ഗർഭച്ഛിദ്രം നടത്തിയെന്നുമാണ്. വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. ആ മുറിവുണങ്ങാൻ സമയം അനുവദിച്ച് തന്നെ വെറുതെ വിടണം. ഇത് എന്നെ തുടർച്ചയായി ആക്രമിക്കുകയാണ്. ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു, ഇതൊന്നും എന്നെ തകർക്കുകയില്ല- തന്നെ വിമർശിച്ചവർക്കുള്ള മറുപടിയായി സാമന്ത സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ Content Highlights:Nagarjuna Says Samantha Wanted Divorce from Naga Chaitanya

from movies and music rss https://ift.tt/3H5aSG8
via IFTTT

No comments:

Post a Comment