അഭിനയ മികവുകൊണ്ടും അഭിനയിച്ച വ്യത്യസ്തമായ വേഷങ്ങൾ കൊണ്ടും ഏറെ ശ്രദ്ധ നേടിയവരാണ് ബാബു ആന്റണിയും സഹോദരൻ തമ്പി ആന്റണിയും. ചാനൽ ഫൈവ്ന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച്, രാജീവ് നാഥ് സംവിധാനം ചെയുന്ന ഹെഡ്മാസ്റ്ററ്റിൽ ഇവർ രണ്ടുപേരും ഒന്നിച്ചഭിനയിക്കുന്നു. പ്രമുഖ എഴുത്തുകാരനായ കാരൂറിന്റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റർ. അധ്യാപകരുടെ പൊള്ളുന്ന ജീവിതത്തിലെ നിമിഷങ്ങൾ, സ്വന്തം അനുഭവത്തിന്റെ ഉപ്പ് കൂടി ചേർത്ത് കാരൂർ വരച്ചിട്ട കഥയാണ് പൊതിച്ചോറ്. വി.കെ വേണുവും രാജീവ് നാഥും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഹെഡ്മാസ്റ്ററിൽ, വിധിയോട് തോറ്റുപോയ പ്രധാന അധ്യാപകനായി തമ്പി ആന്റണിയും, അധ്യാപകന്റെ മകനായി ബാബു ആന്റണിയും അഭിനയിക്കുന്നു. സഞ്ജു ശിവറാം, മഞ്ജു പിള്ള, ജഗദീഷ്, സുധീർ കരമന, കഴക്കൂട്ടം പ്രേകുമാർ, സേതുലക്ഷ്മി,എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഗാന രചന- പ്രഭാ വർമ്മ, സംഗീതം- കാവാലം ശ്രീകുമാർ, ഗാനങ്ങൾ- ജയചന്ദ്രൻ, നിത്യ മാമ്മൻ,എഡിറ്റിംഗ്- ബീന പോൾ,ക്യാമറ- പ്രവീൺ പണിക്കർ, വസ്ത്രാലങ്കാരം- തമ്പി ആര്യനാട്, പ്രൊഡക്ഷൻ കൺട്രോളർ- രാജീവ് കുടപ്പനകുന്ന്, മേക്കപ്പ്- ബിനു കരുമം,പ്രൊഡക്ഷൻ എക്സികുട്ടീവ്- രാജൻ മണക്കാട്. ജനുവരി 14 നു ഹെഡ്മാസ്റ്ററുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിക്കും. Content Highlights:Babu Antony Thampi Antony Thekkek to act in Headmaster Movie, Rajeev Nath, Channel five
from movies and music rss https://ift.tt/3fbC3md
via IFTTT
No comments:
Post a Comment