Sunday, January 9, 2022

എന്റെ സ്വകാര്യതയില്‍ കടന്നുകയറുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്- ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

മുംബൈ: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി നടി ജാക്വിലിൻ ഫെർണാണ്ടസ്. കേസുമായി ബന്ധപ്പെട്ട് ജാക്വിലിനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. നടിയുമായി താൻ പ്രണയത്തിലായിരുന്നുവെന്നാണ് സുകേഷിന്റെ വാദം. കോടിക്കണക്കിന് വിലയുള്ള സമ്മാനങ്ങൾ നൽകിയിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെട്ടു. വളരെ വിഷമകരമായ ഘട്ടത്തിലൂടെയാണ് താനിപ്പോൾ കടന്നുപോകുന്നതെന്നും തന്റെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അഭ്യർഥിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ജാക്വിലിന്റെ പ്രതികരിച്ചത്. ഈ രാജ്യവും ഇവിടുത്തെ ജനങ്ങളും എനിക്ക് വളരെയധികം സ്നേഹവും ബഹുമാനവും നൽകി. അതിൽ എന്റെ മാധ്യമസുഹൃത്തുക്കളുമുണ്ട്. അവരിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്. ജീവിതത്തിലെ ദുഷ്കരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. എന്റെ ആരാധകർക്കും സുഹൃത്തുക്കൾക്കും അത് മനസ്സിലാകുമെന്ന് കരുതുന്നു. ഈ വിശ്വാസത്തിൽ എന്റെ മാധ്യമസുഹൃത്തുക്കളോട് അപേക്ഷിക്കുകയാണ്, എന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ചിത്രങ്ങൾ പ്രചരിപ്പിക്കരുത്. നിങ്ങളുടെ ഉറ്റവരുടേതാണെങ്കിൽ അത് നിങ്ങൾ ചെയ്യുകയില്ല. അതുകൊണ്ടു തന്നെ എന്റെ കാര്യത്തിലും അങ്ങനെ തന്നെ ആയിരിക്കുമെന്ന് കരുതുന്നു. നീതി നിലനിൽക്കട്ടെ- ജാക്വിലിൻ കുറിച്ചു. Content Highlights:Actor Jacqueline Fernandez Makes Appeal After Pics With Conman Sukesh Chandrasekhar go viral, asks not tocirculate

from movies and music rss https://ift.tt/32Z56He
via IFTTT

No comments:

Post a Comment