പ്രശസ്ത ഹാർമോണിയം-കീബോർഡ് വാദകൻ പ്രകാശ് ഉള്ള്യേരി ഈണം പകർന്ന് മകൾ വേദ പ്രകാശ് ആലപിച്ച മുകിലേ എന്ന മ്യൂസിക് ആൽബം ശ്രദ്ധേയമാകുന്നു. പണ്ഡിറ്റ് രവി ചാരി സിത്താർ വായിച്ചിരിക്കുന്നുവെന്നതാണ് ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കവിയും മാധ്യമപ്രവർത്തകനുമായ വിനു ജോസഫാണ് വരികളെഴുതിയിരിക്കുന്നത്. ഹൃദയഹാരിയായ ഈണവും വേദ പ്രകാശിന്റെ ഹൃദ്യമായ ആലാപനവും ഗാനത്തെ ഏറെ വ്യത്യസ്തമാക്കുന്നു. ജോസി ആലപ്പുഴയാണ് ഫ്ളൂട്ട് പോർഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. നിരവധി ഹിറ്റ് ഗാനങ്ങളുടെ ഭാഗമായ ജോസിപ്രമുഖ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. റിക്കോഡിങ്ങും കീബോർഡും ജീവൻ ജോയ് കൈകാര്യം ചെയ്തിരിക്കുന്നു. മിക്സിങ്ങും മാസ്റ്ററിങ്ങും സജി ആർ. നായർ നിർവഹിച്ചിരിക്കുന്നു. തത്വ മ്യൂസിക്കൽ സൊല്യൂഷൻസാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. വാഗമൺ, കട്ടപ്പന തുടങ്ങി ഇടുക്കിയിലെ ഏറെ മനോഹരമായ പ്രദേശങ്ങളിൽ ചിത്രീകരിച്ച ഗാനരംഗത്ത് വേദ പ്രകാശാണ് അഭിനയിച്ചിരിക്കുന്നത്. സി.എ. പഠനത്തോടൊപ്പം മുംബൈയിൽ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്ന വേദ ഹരിഹരന്റെ കീഴിലും പാകിസ്താനിലുള്ള ഉസ്താദ് ഇർഷാദ് അലിയുടെ കീഴിലും ഗസൽ സംഗീതം അഭ്യസിക്കുന്നുണ്ട്, ഒപ്പം പരിപാടികളും അവതരിപ്പിക്കുന്നു. കലോത്സവ വേദികളിലും സമ്മാനങ്ങൾ നേടിയ വേദ ഇതിനോടകം തന്നെ മികച്ച ഗായികയാണെന്ന പ്രശംസ നേടിയിട്ടുണ്ട്. Read More: എന്റെ ദുഃഖവും സന്തോഷവും പ്രകടിപ്പിക്കാൻ സാധിക്കുന്നത് ഹാർമോണിയത്തിലൂടെയാണ്- പ്രകാശ് ഉള്ള്യേരി ജയരാജ് കട്ടപ്പനയാണ് ഗാനരംഗം സംവിധാനം ചെയ്തിരിക്കുന്നത്. ഷൈജു ശിവൻ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ഇടുക്കിയുടെ മനോഹാരിത ഗാനരംഗത്തെ കൂടുതൽ ആകർഷണീയമാക്കുന്നു. ദിലീപ് സുകുമാരനാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. സ്റ്റിൽസ്: ജാക്സൺ തോമസ്, ഗ്രാഫിക്സ്: ദീപു, ഡിസൈൻ: ലെനിൻ. Content Highlights: Mukile Song By Prakash Ulliyeri, Vedha Prakash
from movies and music rss https://ift.tt/3taGjuw
via IFTTT
No comments:
Post a Comment