Sunday, January 9, 2022

മേപ്പടിയാന്‍; ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന മേപ്പടിയാൻ എന്ന ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാന്റെ നിർമാണം ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഗുഡ് വിൽ എന്റർടൈൻമെന്റ്സാണ് വിതരണം. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് വമ്പൻ സമ്മാനങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. അഞ്ജു കുര്യൻ, ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം- നീൽ ഡി കുഞ്ഞ, എഡിറ്റർ-ഷമീർ മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പിആർഒ- മഞ്ജു ഗോപിനാഥ്, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ. Content Highlights:Meppadiyan, Unni Mukundan Movie, Online Booking begins, Vishnu Mohan

from movies and music rss https://ift.tt/3f3fGPR
via IFTTT

No comments:

Post a Comment