Sunday, January 9, 2022

ഇതിനായിരുന്നോ സഹതപിച്ചതും കണ്ണീരണിഞ്ഞതും; രൂക്ഷവിമര്‍ശനവുമായി പാര്‍വതി

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവിടാത്തതിൽ പ്രതികരണവുമായി നടി പാർവതി. തന്റെ അനുഭവങ്ങൾ വിവരിച്ചപ്പോൾ സഹതപിക്കുകയും കണ്ണീർവാർക്കുകയും ചെയ്തത് അവഗണിക്കുവാനായിരുന്നുവെന്ന് പാർവതി പറയുന്നു. ഡിസംബർ 31, 2019 ൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. റിപ്പോർട്ട് രഹസ്യമാക്കി വയ്ക്കുമെന്നാണ് ജസ്റ്റിസ് ഹേമ പറയുന്നത്. അത് വേട്ടക്കാരെ സംരക്ഷിക്കാൻ വേണ്ടിയല്ല. പീഡനങ്ങളെക്കുറിച്ച് തങ്ങളോട് വെളിപ്പെടുത്തലുകൾ നടത്തിയ സത്രീകൾ പൊതുസമൂഹത്തോട് അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ തയ്യാറാണെങ്കിൽ അങ്ങനെ ചെയ്യാമെന്നാണ് പറയുന്നത്. ഇങ്ങനെ പറയണമെങ്കിൽ പ്രത്യേക ഹൃദയമില്ലായ്മയും ക്രൂരതയും വേണം- പാർവതി കുറിച്ചു. Justice Hema and her fellow committee members were all sympathies and tears when I sat in front of them and recounted my experiences. “Tch.. tch” how horrible how terrible indeed! Only to now tell us to fuck off. pic.twitter.com/xzvaAbvwkm — Parvathy Thiruvothu (@parvatweets) January 8, 2022 സിനിമാരംഗത്തെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ട സമിതിയാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ. മുൻ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗസമിതി ഹേമാ കമ്മീഷൻ ഏറെ ശ്രദ്ധയാണ് തുടക്കം മുതലേ നേടിയത്. 2017ൽ നിയോഗിക്കപ്പെട്ട സമിതി ആറുമാസത്തിനകം പഠനറിപ്പോർട്ട് സമർപ്പിക്കണം എന്നതായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. രണ്ടുവർഷം പിന്നിട്ടിട്ടും റിപ്പോർട്ടിന്മേൽ ചർച്ചകൾ ഉണ്ടാവുകയോ നടപടികൾ എടുക്കുകയോ ചെയ്യുകയുണ്ടായിട്ടില്ല. തൊഴിലിടങ്ങളിലെ നീതിനിർവഹണത്തിനു വേണ്ടി നടപ്പിലാക്കപ്പെട്ട കമ്മീഷന്റെ കണ്ടെത്തലുകൾ എന്തുകൊണ്ടാണ് പുറത്തുവിടാൻ ഇത്രത്തോളം വൈകുന്നതെന്നാണ് ചോദ്യം. Content Highlights:Actress Parvathy harshly criticises non-availability of Hema Commission Report

from movies and music rss https://ift.tt/31D4430
via IFTTT

No comments:

Post a Comment