Wednesday, January 26, 2022

കാര്‍ഗില്‍ യുദ്ധത്തിനിടെ 'രവീണ നവാസ് ഷെരീഫിനയച്ച ബോംബ് '; പ്രതികരണവുമായി താരം

1999 ലെ കാർഗിൽ യുദ്ധത്തിൽ തന്റെ പേരിൽ ബോംബ് വർഷിച്ച സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് നടി രവീണ ഠണ്ടൻ. പരസ്പരമുള്ള വീറും വാശിയും മത്സരവും വർധിക്കുമ്പോൾ സന്ദേശങ്ങൾ എഴുതിയ ബോംബ് വർഷിക്കുന്നത് യുദ്ധത്തിൽ പതിവുള്ളതാണ്. പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ ഇഷ്ട ബോളിവുഡ് നടിയായിരുന്നു രവീണ. അതുതന്നെയാവണം നവാസ് ഷെരീഫിന് രവീണ അയക്കുന്നുഎന്നെഴുതിയ ബോംബ് പാകിസ്താൻ പക്ഷത്തിലേക്ക് വർഷിക്കാനുള്ള കാരണമായത്. ഇന്റർനെറ്റ് സൗകര്യം വ്യാപകമായികൊണ്ടിരിക്കുന്ന കാലത്താണ് ബോംബിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതെക്കുറിച്ച് രവീണ ഒരിക്കൽ പോലും പരസ്യപ്രതികരണം നടത്തിയിട്ടില്ല. വർഷങ്ങൾക്ക് ശേഷം ഒരു അഭിമുഖത്തിൽ ഇതെക്കുറിച്ച് സംസാരിക്കുകയാണ് താരം. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നും ഈ ചിത്രത്തിന് പിന്നിലെ കാരണം തനിക്ക് അറിയില്ലെന്നും രവീണ പറയുന്നു. ഇതെക്കുറിച്ച് ഞാൻ അറിയുന്നത് പോലും വർഷങ്ങൾക്ക് ശേഷമാണ്. എന്തുതന്നെയാണെങ്കിലും ഞാൻ ഇന്ത്യയും പാകിസ്താനും സമാധാനത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നു. അക്രമം ഒന്നിനും പരിഹാരമല്ല, സംസാരിച്ച് ധാരണയിലെത്തേണ്ടതാണ്- രവീണ പറഞ്ഞു. Content Highlights:Raveena Tandon reacts to bombs sent to Pakistans Nawaz Sharif, Kargil war

from movies and music rss https://ift.tt/3ILgpSR
via IFTTT

No comments:

Post a Comment