വടകര: വിഖ്യാത അമേരിക്കൻ ചലച്ചിത്രകാരൻ മോർഗൻ ഫ്രീമാന്റെ ചിത്രം ചർമരോഗ വിഭാഗത്തിന്റെ പരസ്യത്തിനുപയോഗിച്ച് വടകര സഹകരണ ആശുപത്രി. വിവാദമായതോടെ ആശുപത്രി അധികൃതർ പരസ്യബോർഡ് നീക്കുകയും സാമൂഹിക മാധ്യമ പേജിൽ ക്ഷമാപണക്കുറിപ്പിറക്കുകയും ചെയ്തു. അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്കിൻ ടാഗ് എന്നിവ ഒ.പി.യിൽ വെച്ചുതന്നെ നീക്കംചെയ്യുന്നതു സംബന്ധിച്ച പരസ്യത്തിനൊപ്പമാണ് മോർഗൻ ഫ്രീമാന്റെ ചിത്രം ചേർത്തത്. ഞായറാഴ്ചയാണ് ബോർഡ് സ്ഥാപിച്ചത്. മോർഗൻ ഫ്രീമാനാണെന്നു മനസ്സിലായ ആരോ ചിത്രമെടുത്ത് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചതോടെ സംഭവം വിവാദമായി. മോർഗൻ ഫ്രീമാനാണെന്ന് മനസ്സിലായില്ലെന്നും തെറ്റ് മനസ്സിലായ ഉടൻ മാറ്റിയെന്നും ആശുപത്രിയധികൃതർ പറഞ്ഞു. അറിയാതെ സംഭവിച്ച തെറ്റാണെന്നും ആർക്കെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നതായും അധികൃതർ വ്യക്തമാക്കി.
from movies and music rss https://ift.tt/yX95v8A2f
via IFTTT
No comments:
Post a Comment