തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സി കാറ്റഗറി ജില്ലകളിലെ തിയേറ്ററുകൾ പൂട്ടിയിടുന്നതിനെതിരെ ആരോഗ്യമന്ത്രിക്ക് കത്തുമായി ഫെഫ്ക. ജിമ്മുകൾക്കും നീന്തൽക്കുളങ്ങൾക്കും ഇല്ലാത്ത കോവിഡ് വ്യാപനശേഷി തിയേറ്ററുകൾക്കുണ്ടെന്ന വിദഗ്ധസമിതി കണ്ടെത്തലിന്റെ ശാസ്ത്രീയമായ അടിത്തറ എന്താണെന്ന് കത്തിൽ ചോദിക്കുന്നു. ഈ പറഞ്ഞ ഇടങ്ങളിൽ നിന്നെല്ലാം സിനിമാ തിയറ്ററുകളെ താരതമ്യേന സുരക്ഷിതമാക്കി തീർക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്ന് കത്തിൽ പറയുന്നു. അമ്പത് ശതമാനം സീറ്റുകൾ സിറ്റുകൾ മാത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ പ്രേക്ഷകർക്കായി മാറ്റിവെച്ചിട്ടുള്ളത്. പ്രവേശനം ഒരു ഡോസെങ്കിലും വാക്സിനെടുത്തവർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. എല്ലാവരും മാസ്കുകൾ ധരിച്ചാണ് തിയറ്ററിനുള്ളിൽ സിനിമ കാണുന്നത്. മുഖങ്ങൾ സ്ക്രീനിന്റെ ദിശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണ പാനിയങ്ങൾ ഓഡിറ്റോറിയത്തിനുള്ളിൽ വിതരണം ചെയ്യപ്പെടുന്നില്ല. ഒരാളും മറ്റൊരാളും തമ്മിൽ ഒരു സീറ്റിന്റെ അകലമുണ്ട്. ഈ വസ്തുതകളെല്ലാം തിയേറ്ററുകളെ റെസ്റ്ററന്റുകളിൽ നിന്നും, ബാറുകളിൽ നിന്നും, സ്പാ, സലൂണുകളിൽ നിന്നും സുരക്ഷിതമായ ഇടമാക്കി മാറ്റുന്നുണ്ടെന്നും കത്തിൽ വിവരിക്കുന്നു. ഫെഫ്ക ആരോഗ്യമന്ത്രിക്കയച്ച കത്ത് സിനിമാതിയേറ്ററുകൾ സുരക്ഷിതമാവുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന പഠന റിപ്പോർട്ടുകളുടെ ലിങ്കുകളും ഫെഫ്ക കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Institut Pasteur നടത്തിയ പഠനത്തിൽ തിയറ്ററുകളിൽ നിന്ന് കോവിഡ് വ്യാപനമുണ്ടാകാനുള്ള അനുപാത സാദ്ധ്യത 0.5 മാത്രമാണെന്ന് പറയുന്നതായി ഫെഫ്ക ചൂണ്ടിക്കാട്ടുന്നു. റസ്റ്ററന്റുകളിലും, ബാറുകളിലും അവ യഥാക്രമം 0.9 ഉം 0.7 ഉം ആണ്. മാളുകളിലെ വ്യാപന സാധ്യത 0.6-0.7 ആണ്. തിയറ്ററുകൾ താരതമ്യേന സുരക്ഷിതമാണെന്നർത്ഥം. Fraunhofer Institute for Building Physics ജർമ്മനിയിൽ നടത്തിയ ഒരു പഠനത്തിൽ സിനിമാ ഹാളുകളെ താരതമ്യേന സുരക്ഷിതമാക്കിത്തീർക്കുന്ന വസ്തുതകൾ അക്കമിട്ട് നിരത്തുന്നുണ്ട്. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി സിനിമാ തീയറ്ററുകള വ്യാപനപ്രഭവമായി കാണാൻ നമ്മുടെ വിദഗ്ധസമിതിയെ പ്രേരിപ്പിക്കുന്ന ശാസ്ത്രിയ വസ്തുതകൾ എന്താണ്? തിരുവനന്തപുരത്ത്, മാളുകളും റെസ്റ്ററന്റുകളും ബാറുകളും തുറന്ന് പ്രവർത്തിക്കുമ്പോൾ അപ്രതീക്ഷിതമായി അടച്ചുപൂട്ടേണ്ടി വന്നത് തിയറ്ററുകൾ മാത്രം. തിയsറ്റർ സൂപ്പർ സ്പ്രെഡർ ആയി മാറിയ ഒരു സംഭവമെങ്കിലും ഇന്ത്യയിൽ ഉണ്ടോ,തിയേറ്ററുകൾ മാത്രം അടച്ചുപൂട്ടുന്ന ഒരു സമീപനം കേരളം അല്ലാതെ മറ്റേതെങ്കിലും സംസ്ഥാനം ഇന്ത്യയിൽ സ്വീകരിച്ചിട്ടുണ്ടോ? തിയേറ്ററുകൾ സുരക്ഷിതമാണെന്ന ഉത്തമ ബോധ്യത്തിൽ "കുറുപ്പും മരയ്ക്കാറും- "സ്പൈഡർമാനും" ഇപ്പോൾ "ഹൃദയവും കാണാൻ " ഒഴുകിയെത്തുന്ന പ്രേക്ഷക സമൂഹത്തോടെങ്കിലും വിദഗ്ധ സമിതി ഉത്തരം പറഞ്ഞേതീരൂ. മാളുകളോ, ബാറുകളോ, റെസ്റ്ററന്റുകളോ പ്രവർത്തിക്കരുത് എന്ന് പറയാനല്ല. അവയ്ക്കൊപ്പം, തിയേറ്ററുകളും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. അവർക്കെല്ലാം ബാധകമായത് ഞങ്ങൾക്കും ബാധകം; അതാണ് യുക്തിസഹമെന്നും കത്തിൽ പറയുന്നു. Content Highlights:FEFKAs response ontheatres closing in Kerala
from movies and music rss https://ift.tt/WKDeJvsbt
via IFTTT
No comments:
Post a Comment