ഹോളിവുഡ് നടി മേഗാൻ ഫോക്സും മഷീൻ ഗൺ കെല്ലി എന്നറിയപ്പെടുന്ന അമേരിക്കൻ റാപ്പറും തമ്മിലുള്ള വിവാഹനിശ്ചയംകഴിഞ്ഞു. മേഗാൻ തന്നെയാണ് വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കെല്ലി വിവാഹഭ്യർഥന നടത്തിയപ്പോൾ താൻ അത് സ്വീകരിച്ചുവെന്നും. അതിന് ശേഷം പരസ്പരം ചോരകുടിച്ചുവെന്നും മെഗൻ കുറിച്ചു. ഇതിനെതിരേ രൂക്ഷ വിമർശനവുമായി ഒട്ടനവധിപേർ രംഗത്ത് വന്നു. ചോര കുടിക്കുന്നത് തികച്ചും അപരിഷ്കൃതമായ പ്രവൃത്തിയാണെന്നും അത് ആഘോഷിക്കേണ്ടതില്ലെന്നും വിമർശകർ പറയുന്നു. നടനും നിർമാതാവും മുൻ റാപ്പറുമായ ബ്രയാൻ ഓസ്റ്റിൻ ഗ്രീനുമായി വേർപിരിഞ്ഞതിന് ശേഷമാണ് മേഗാൻ കെല്ലിയുമായി പ്രണയത്തിലാകുന്നത്. View this post on Instagram A post shared by Megan Fox (@meganfox) 2001 ലാണ് മേഗൻ അഭിനയരംഗത്തേയ്ക്കു പ്രവേശിക്കുന്നത്. ആദ്യകാലത്ത് അനേകം ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഹോപ്പ് & ഫെയ്ത് എന്ന ടെലിവിഷൻ പരമ്പരയാണ് ശ്രദ്ധേയമായത്. കൺഫഷൻ ഓഫ് എ ടീനേജ് ഡ്രാമ ക്യൂൻ ആണ് മേഗന്റെ അരങ്ങേറ്റ ചിത്രം. 2007 ൽ പുറത്തിറങ്ങിയ ട്രാൻസ്ഫോർമർസ് എന്ന ചിത്രമാണ് മേഗനെ പ്രശസ്തിയിലേക്കുയർത്തിയത്. Content Highlights:Megan Fox and her boyfriend Machine Gun Kelly drank each other's blood on their engagement
from movies and music rss https://ift.tt/326hTYb
via IFTTT
No comments:
Post a Comment