റൂട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനു കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഗില റിലീസിനൊരുങ്ങുന്നു. ഗില ഐലൻഡ് എന്ന സാങ്കല്പികസ്ഥലത്ത് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ. ഒരു ത്രില്ലർ ചിത്രമാണ് ഗില. സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗത്തിന് ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൊലപാതകങ്ങളും പ്രശ്നങ്ങളുമാണ് സിനിമയുടെ ഉള്ളടക്കം. ബന്ധങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും ചിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. കുട്ടിക്കാനം, പീരുമേട്, മണിമല, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഗിലയുടെ ചില രംഗങ്ങൾ ദുബൈയിലും ഷൂട്ട് ചെയ്തിട്ടുണ്ട്. കൈലാഷും ഇന്ദ്രൻസും പ്രധാന വേഷങ്ങളിൽ എത്തുന്ന ഗിലയിൽ പുതുമുഖം സുഭാഷ് ഒരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു. ഡയമണ്ട് നെക്ലസ് എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാളികൾക്കു സുപരിചിതയായ ദുബായ് മലയാളി നിന്നിൻ കാസിം, കരിക്കിലൂടെ പരിചിതരായ അനഘ, ശ്രിയ നവാഗതരായ റിനാസ്,ഷിനോയ്, നിയാ, ബീന, ഷിയാ എന്നിവരും അഭിനയിച്ചിരിക്കുന്നു. ശ്രീകാന്ത് ക്യാമറ ചെയ്തിരിക്കുന്ന ഗിലയുടെ എഡിറ്റിംഗ് ഷമീർ മുഹമ്മദാണ് നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം - ക്രിസ്പിൻ. മിക്സിംഗ് - അശ്വിൻ. ഛായാഗ്രഹണം- ശ്രീകാന്ത്, എഡിറ്റിംഗ്- അസ്സോസ്സിയേറ്റ് ഡയറക്ടർ- അനീഷ് ജോർജ്, ക്രിയേറ്റീവ് ഹെഡ്-പ്രമോദ് കെ.പിള്ള, പ്രൊജക്റ്റ് ഡിസൈനർ- അശ്വിൻ, പി ആർ ഒ- വാഴൂർ ജോസ്. സംവിധായകനായ മനു കൃഷ്ണ തന്നെയാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിനോടകം റിലീസായ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. Content Highlights: Gila Malayalam Movie releasing soon
from movies and music rss https://ift.tt/3IcPSxu
via IFTTT
No comments:
Post a Comment