Tuesday, January 25, 2022

'ഈശ്വരാ.. പാവത്തുങ്ങള്‍ക്ക് ഇത്രേം സൗന്ദര്യം കൊടുക്കല്ലേ?' ഓര്‍മയില്‍ കല്‍പ്പന

കൽപ്പന വിടവാങ്ങിയിട്ട് ജനുവരി 25 ന് ആറ് വർഷങ്ങൾ തികയുന്നു മലയാള സിനിമയിലെ ലേഡി ജഗതി എന്ന വിശേഷണം കൽപ്പനയ്ക്ക് തികച്ചും യോജിക്കും. ജഗതിയോടൊപ്പമുള്ള കോമ്പിനേഷൻ സീനുകളിലാണ് തമാശരംഗങ്ങളിൽ അവർ ഏറെ തിളങ്ങിയത്. മറ്റൊന്ന് ഇന്നസെന്റിനൊപ്പവും. ജഗതി അപകടത്തിൽ പെടുകയും ഇന്നസെന്റ് ക്രമേണ ട്രാക്ക് മാറുകയും ചെയ്തതോടെ തമാശ രംഗങ്ങളിൽ നിന്ന് കൽപ്പനയും വഴിമാറി. ബാലതാരമായി അരങ്ങേറി അരവിന്ദന്റെ പോക്കുവെയിലിൽ നായികയായി പിന്നീട് സഹനായികയായി തിളങ്ങിയ സിനിമാജീവിതമായിരുന്നു കൽപ്പനയുടേത്. തിരുവതാംകൂർ സഹോദരിമാരെ പോലെ മലയാള സിനിമയിലെ ഒരു ഏടാണ് കലാരഞ്ജിനി, കൽപ്പന, ഉർവശി സഹോദരിമാരും. ഉർവശിയുടെ ഛായയുണ്ട് എന്ന ഒറ്റക്കാരണത്താൽ തന്നെ അവരെ സിനിമയിൽ നിന്ന് ഒഴിവാക്കി ചരിത്രവുമുണ്ട്. കതിർമണ്ഡപം എന്ന ചിത്രത്തിൽ ഒരേ പോലെയുള്ള രണ്ടുപേർ വേണ്ട എന്നായിരുന്നു സംവിധായകന്റെ തീരുമാനം. കുട്ടിയായിരുന്ന കൽപനയെ അത് വേദനിപ്പിച്ചു. എല്ലാത്തിനേയും ഒരേപോലെ പ്രസവിച്ചാൽ ഇങ്ങനേയം സംഭവിക്കും എന്നാണ് ഇതിന് അമ്മയോട് കൽപ്പന പറഞ്ഞ മറുപടി. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും തമാശയാണ് കൽപനയുടെ വായിൽ നിറയുക. നിഷ്കളങ്കമായ തമാശകളിലൂടെ അവർ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി. കിട്ടിയതൊക്കെ ദൈവം അനുഗ്രഹിച്ചു തന്ന ബോണസ് എന്നാണ് കൽപ്പനയുടെ പക്ഷം. മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചതിൽ 200 എണ്ണത്തിലും കോമഡി വേഷങ്ങളായിരുന്നു. ഡോക്ടർ പശുപതിയിലെ യു.ഡി.സി എന്ന കഥാപാത്രം ആദ്യവസാനം ചിരിപടർത്തിയ ചിത്രമാണ്. ആ ചിത്രത്തിൽ അവർ പാടുന്ന പാട്ടും ആ ഭാവങ്ങളും ഇന്നും എന്നപോലെ ടെലിവിഷനിലെ കോമഡി സീനുകളിൽ വന്നുപോകുന്നു. സി.ഐ.ഡി ഉണ്ണിക്കൃഷ്ണൻ ബി.എ.ബി.എഡിലെ ക്ലാര എന്ന വേലക്കാരിയുടെ വേഷം. തോട്ടപ്പണിക്കാരനായ ജഗതിയുടെ ഉമ്മൻ കോശിയും ക്ലാരയും ഒത്തുള്ള രംഗങ്ങൾ ഈ രാജസേനൻ ചിത്രത്തിലെ പ്രധാന ചിരിമുഹൂർത്തങ്ങളാണ്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തിൽ ഉർവശിക്കൊപ്പം മുഴുനീള വേഷം അവർ ചെയ്തു. അതിലും ജഗതിയും കൽപ്പനയും ഒത്തുള്ള രംഗങ്ങൾ ഹാസ്യരസം നിറഞ്ഞവയാണ്. കെ.ജി.ജോർജിന്റെ പഞ്ചവടിപ്പാലത്തിലെ അനാർക്കലി, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനി, കൗതുക വാർത്തകളിലെ കമലു, കാവടിയാട്ടത്തിലെ ഡോളി, കാബൂളിവാലയിലെ ചന്ദ്രിക... അങ്ങനെ ഹാസ്യത്തിന് പുതിയൊരു ഭാവപ്പകർച്ച തന്നെ അവർ നൽകി. എന്ത് വേഷം കിട്ടിയാലും ആസ്വദിച്ചാണ് അവർ ചെയ്തിരുന്നത്. ഈശ്വരാ.. പാവത്തുങ്ങൾക്ക് ഇത്രേം സൌന്ദര്യം കൊടുക്കല്ലേ? കൽപ്പനയുടെ ഡയലോഗുകളിൽ നാം മറക്കാത്ത ഒന്നാണിത്. സഹിക്കാനാകാത്ത ദുഃഖത്തോടെ കല്പന അത് പറയുമ്പോൾ നമ്മളിൽ ചിരി ഉയരും. മോഹൻലാൽ നായകനായ മിസ്റ്റർ ബ്രഹ്മചാരിയിലാണ് ഈ ഡയലോഗ്. ആ ചിത്രം ജനങ്ങളുടെ പ്രേക്ഷരിൽ നിന്ന് ഇറങ്ങിപോയെങ്കിലും ആ ഡയലോഗ് മെഗാ ഹിറ്റായി. കോമഡിരംഗങ്ങളിലെ സ്ഥിരസാന്നിധ്യമായി ചിരിപ്പിക്കുമ്പോഴും കാരക്ടർ വേഷം ചെയ്യണമെന്ന് അവർ ഏറെ ആഗ്രഹിച്ചിരുന്നു. ഇടയ്ക്കൊക്കെ ബിരിയാണി കിട്ടിയാൽ സന്തോഷമല്ലേ എന്നായിരുന്നു ഒരു അഭിമുഖത്തിൽ ഈ അഗ്രഹത്തിന് അവർ തമാശകലർത്തി പറഞ്ഞ മറുപടി. അവർ ആഗ്രഹിച്ച പോലെ അവസാനകാലത്ത് കിട്ടിയ വേഷങ്ങളെല്ലാം കാരക്ടർ വേഷങ്ങൾ തന്നെയാണ്. യഥാർഥത്തിൽ രഞ്ജിത്തിന്റെ കേരള കഫേയാണ് കൽപ്പനയെ കോമഡിയുടെ തടവിൽ നിന്ന് മോചിപ്പിച്ചത്. അതിൽ അൻവർ റഷീദ് ഒരുക്കിയ ബ്രിഡ്ജിലെ വേഷം അവരുടെ സിനിമ ജീവിതത്തിൽ വഴിത്തിരിവായി. ഇന്ത്യൻ റുപ്പിയിലെ മേരിയും, സ്പിരിറ്റിലെ പങ്കജവും രഞ്ജിത്ത് അവർക്കായി ഒരുക്കിയ കാരക്ടർ വേഷങ്ങളായിരുന്നു. സ്പിരിറ്റിൽ മദ്യത്തിന് അടിമയായ നന്ദുവിന്റെ ഭാര്യയായുള്ള കഥാപാത്രം കൽപ്പനയ്ക്ക് പുതിയ മേൽവിലാസം നൽകി. ഗൗരവമുള്ള വേഷങ്ങളിലേക്കുള്ള കൂടുമാറ്റത്തിനിടയിൽ ലഭിച്ച തനിച്ചല്ല ഞാൻ എന്ന സിനിമയിലെ കഥാപാത്രം അവരെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരത്തിനും അർഹയാക്കി. ബാംഗ്ലൂർ ഡെയിസിലെ കഥാപാത്രം ഒരർഥത്തിൽ ഡബിൾ റോൾ തന്നെയായിരുന്നു. നാട്ടിൽ വിജയരാഘവന്റെ ഭാര്യയായി ഒതുങ്ങിക്കൂടിയ കഥാപാത്രം കുട്ടനൊപ്പം(നിവിൻ പോളി) ബാംഗ്ലൂരിലെത്തുമ്പോൾ തീർത്തും മോഡേണായി മാറുന്നു. ആ മാറ്റം കൽപ്പന അത്രമേൽ ഹൃദയഹാരിയായിട്ടാണ് അവതരിപ്പിച്ചത്. ദി ഡോൾഫിൻസിലെ വാവ എന്ന വേഷം അവരുടെ കരിയറിലെ വ്യത്യസ്തമായ റോളായിരുന്നു. രണ്ടേ രണ്ടു സീനിൽ മാത്രമെത്തി പ്രേക്ഷകരെ ഞെട്ടിച്ച് മരണത്തിന് കീഴടങ്ങുന്ന വേഷമായിരുന്നു ചാർലിയിലെ ക്വീൻ മേരി. അവസാന സീനിൽ മരിച്ചുവീണുകൊണ്ട് അവർ മലയാള സിനിമയോടുെ യഥാർഥ ജീവിതത്തോടും വിടപറഞ്ഞു. Content Highlights:Kalpana death anniversary remembering Kalpana actress Kalpana Comedy

from movies and music rss https://ift.tt/38HqG0n
via IFTTT

No comments:

Post a Comment