ചെന്നൈ: പതിനെട്ടുവർഷംനീണ്ട ദാമ്പത്യജിവിതത്തിനു ശേഷം വേർപിരിയാൻ തയ്യാറെടുക്കുന്ന നടൻ ധനുഷിനെയും ഭാര്യയായ ഐശ്വര്യയെയും അനുരഞ്ജിപ്പിക്കാൻ ശ്രമങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും. തങ്ങൾ വേർപിരിയുകയാണെന്ന് ഇരുവരും സാമൂഹികമാധ്യമങ്ങളിലൂടെയാണ് വെളിപ്പെടുത്തിയത്. 2020-വരെ ഇവരുടെ ദാമ്പത്യബന്ധത്തിൽ വിള്ളലുകൾ ഉണ്ടായിരുന്നില്ലെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. ധനുഷ് ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണത്രെ ഇവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ തുടങ്ങിയത്. കഴിഞ്ഞവർഷം കോവിഡ് വ്യാപനം തുടങ്ങിയപ്പോൾമുതൽ ഐശ്വര്യ രണ്ടുമക്കൾക്കൊപ്പം പോയസ് ഗാർഡനിലെ വസതിയിൽ രജനീകാന്തിനൊപ്പം താമസിക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു. ധനുഷും ഐശ്വര്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസം മാറ്റാൻ കഴിഞ്ഞ കുറച്ചുമാസങ്ങളായി ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം ശ്രമിക്കുന്നുണ്ട്. പലരും ഇരുവരുമായി സംസാരിച്ചുവെങ്കിലും സമവായത്തിന് തയ്യാറായില്ലെന്നാണ് വിവരം. ധനുഷിന്റെ സഹോദരനും സംവിധായകനുമായ സെൽവരാഘവൻ ഉൾപ്പെടെ അടുത്തബന്ധുക്കൾ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. ഇപ്പോഴും ഇരുവരെയും ഒരുമിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. സംവിധായകനും നിർമാതാവുമായ കസ്തൂരിരാജയുടെ മകനാണ് ധനുഷ്. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മകളാണ് ഐശ്വര്യ. 2004-ലാണ് ഇരുവരും വിവാഹിതരായത്. യാത്ര, ലിംഗ എന്നീ രണ്ടു കുട്ടികളുണ്ട്. ഹൈദരാബാദിൽ തമിഴ് സിനിമയുടെ ചിത്രീകരണത്തിലാണ് ധനുഷ്. ബന്ധുക്കൾ സംസാരിച്ചുവെങ്കിലും അദ്ദേഹം തീരുമാനത്തിൽനിന്നും പിൻമാറുന്നില്ലെന്നാണ് അടുത്ത വൃത്തങ്ങളിൽനിന്നുള്ള സൂചന. അതിനിടെ രജനീകാന്തിനെ സമാശ്വസിപ്പിച്ച് ആരാധകർ സാമൂഹികമാധ്യമങ്ങളിൽ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. Content Highlights:Dhanush Aishwaryaa Rajinikanth Divorce, family and friends try to sort of the issue
from movies and music rss https://ift.tt/3GNVtdb
via IFTTT
No comments:
Post a Comment