Wednesday, January 19, 2022

നടന്‍ ഗാസ്പാര്‍ഡ് ഉല്യേല്‍ സ്‌കൈയിങ് അപകടത്തില്‍ മരിച്ചു

പാരിസ്: ഫ്രഞ്ച് നടൻ ഗാസ്പാർഡ് ഉല്യേൽ (37) സ്കൈയിങ് അപകടത്തിൽ മരിച്ചു. കിഴക്കൻ ഫ്രാൻസിലെ ആൽപ്സ് പർവത നിരകളിൽ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. സ്കൈയിങ്ങിനിടയിൽ മറ്റൊരാളുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോധരഹിതനായ ഗാസ്പാർഡിനെ ഉടൻ തന്നെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ബുധനാഴ്ചയോടെ മരണത്തിന് കീഴടങ്ങി. ഹാനിബൽ ഫ്രാഞ്ചൈസിയിലെ ഹാനിബൽ റൈസിങ് എന്ന ചിത്രത്തിലൂടെയാണ് ഗാസ്പാർഡ് പ്രശസ്തി നേടുന്നത്. സീരിയൽ കൊലപാതകിയായ ഹാനിബൽ ലെക്ടറിനെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിച്ചത്. 2001 ൽ പുറത്തിറങ്ങിയ ബ്രദർ ഓഫ് ദ വൂൾഫ് എന്ന ചിത്രത്തിലൂടെയാണ് ഗാസ്പാർഡ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എ വെരി ലോങ് എൻഗേജ്മെന്റ്, ഇറ്റ്സ് ഓൺ ദ എൻഡ് ഓഫ് ദ വേൾഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സീസർ പുരസ്കാരം ലഭിച്ചു. 2014 പുറത്തിറങ്ങിയ സെയിന്റ് ലോറൻസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലൂമിനാർ പുരസ്കാരവും ലഭിച്ചു. മോർ ദാൻ എവറാണ് അവസാന ചിത്രം. ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് നടന്റെ വിയോഗം. ജൂലിയറ്റ്, മൂൺലൈറ്റ് തുടങ്ങി പന്ത്രണ്ടോളം ടെലിവിഷൻ സീരിയലുകളിലും ഗാസ്പാർഡ് വേഷമിട്ടിട്ടുണ്ട്. ഗല്ലേ പിയേട്രിയാണ് ഗാസ്പാർഡിന്റെ ഭാര്യ. ഒരു മകനുണ്ട്. Content Highlights:Gaspard Ulliel French actor died in skiing accident Hannibal Lecter Hannibal Rising

from movies and music rss https://ift.tt/3AdMCPH
via IFTTT

No comments:

Post a Comment