Saturday, January 8, 2022

'ഇടയ്ക്ക് കയറി നില്‍ക്കുന്ന ആ പയ്യനാര്?' സഹപാഠികള്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ഫോട്ടോ വൈറല്‍

പഴയകാല കലാലയ ഓർമകൾ പങ്കുവെയ്ക്കുന്ന ഒത്തുചേരലുകൾ എന്നും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. അങ്ങനെയൊരു ഒത്തുചേരൽ സമയത്തെടുത്ത ഒരു ഫോട്ടോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ആ ഫോട്ടോ വൈറലാവാൻ കാരണമായതാകട്ടെ ആ ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യവും. കോളേജ് സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. മഹാരാജാസ് കോളേജിലാണ് ഈ ഒത്തുചേരൽ നടന്നത്. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയുള്ള റോബർട്ട് ജിൻസാണ് ചിത്രം പങ്കുവെച്ചത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവിശ്വസനീയം എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഫോട്ടോഷോപ്പാണോ എന്ന് സംശയം പ്രകടിപ്പിച്ചവരുമുണ്ട്. ഇടയ്ക്ക് കയറി നിൽക്കുന്ന ആ പയ്യനാരാണ് എന്നായിരുന്നു വേറൊരാൾ തമാശ രൂപേണ ചോദിച്ചത്. കെ. മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ അഞ്ചാം ഭാഗത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രതീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, തെലുങ്ക് ചിത്രം ഏജന്റ് എന്നിവയാണ് ചിത്രീകരണം പൂർത്തിയായ മമ്മൂട്ടി ചിത്രങ്ങൾ. Content Highlights:mammootty with college friends, viral photo

from movies and music rss https://ift.tt/3q5UJKA
via IFTTT

No comments:

Post a Comment