Saturday, January 8, 2022

മഹേഷ് ബാബുവിന്റെ സഹോദരനും മുന്‍കാല നടനുമായ രമേഷ് ബാബു അന്തരിച്ചു

ഹൈദരാബാദ്: മുൻകാലനടനും നിർമാതാവുമായ രമേഷ് ബാബു (56) അന്തരിച്ചു. കരൾരോഗത്തെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നിർമാതാവും സംവിധായകനും നടനുമായ ഖട്ടമനേനി ശിവരാമകൃഷ്ണയുടെയും ഇന്ദിരാദേവിയുടെയും മുത്ത മകനാണ്. തെലുങ്ക് നടൻ മഹേഷ് ബാബു സഹോദരനാണ്. 1974 ൽ അല്ലൂരി സീതാരാമരാജു എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് രമേഷ് ബാബു സിനിമയിലെത്തിയത്. 1987 ൽ പുറത്തിറങ്ങിയ സാമ്രാട്ടിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. 1997 ൽ പുറത്തിറങ്ങിയ എൻകൗണ്ടറിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്. അഭിനയരംഗത്ത് നിന്ന് പിന്മാറിയ രമേഷ് ബാബു പിന്നീട് നിർമാണ രംഗത്ത് സജീവമായി സൂര്യവംശം എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു തുടക്കം. അർജുൻ, അതിഥി, ആഗഡു എന്നിവയാണ് രമേഷ് ബാബു നിർമിച്ച ചിത്രങ്ങൾ. മൃദുലയാണ് രമേഷ് ബാബുവിന്റെ ഭാര്യ. Content Highlights:Ramesh Babu passes away, former actor, producer, Mahesh Babu,Telugu Cinema

from movies and music rss https://ift.tt/3FaL0Xw
via IFTTT

No comments:

Post a Comment