കെ-റെയിൽ പദ്ധതിക്കെതിരേ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് കവിത എഴുതിയതിന് സൈബറാക്രമണം നേരിടുകയാണ്. സംഭവം വിവാദമായിരിക്കേ രസകരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് റഫീക്ക് അഹമ്മദ്. ആക്രമണങ്ങളിൽ നിന്ന് തനിക്ക് സംരക്ഷണം നൽകാൻ പുഷ്പാകരൻ എന്ന നാട്ടുകാരൻ വീട്ടിലെത്തിയെന്ന് റഫീക്ക് അഹമ്മദ് കുറിക്കുന്നു. പുഷ്പാകരന്റെ ഫോട്ടോ എടുക്കാൻ സാധിച്ചില്ലെന്നും അതുകൊണ്ട് വരയ്ക്കുന്നുവെന്നും റഫീക്ക് അഹമ്മദ് പറയുന്നു. റഫീക്ക് അഹമ്മദിന്റെ കുറിപ്പ്. പുലർച്ചെ കോളിങ്ങ് ബെൽ അടിക്കുന്നതു കേട്ട് പുറത്തു വന്നു. പുഷ്പാകരൻ നിൽക്കുന്നു. പിന്നിലൊരു വടിയുമായി. മാസ്ക്കില്ല. അതിനാൽ ദൂരം പാലിച്ച് ഞാൻ ചോദിച്ചു: എന്താ പുഷ്പാ ഈ വെളുപ്പാൻ കാലത്ത്. ഛും. ഒന്നൂല്ല. അതേയ് ഇബടെ ഏതോ സായിബറൻ വന്ന് അക്രമം കാട്ടണൂന്ന് കേട്ട് വന്നതാ. എന്താ പ്രശനം? ഒന്നൂല്ല പുഷ്പാ. അതല്ല. എവടേ ആ സായി ബറാൻ ? സായിബറാനോ? എന്താ പുഷ്പാ? എന്തെങ്കിലും പ്രശനംണ്ടെങ്കി പറയണം. മ്മളൊക്കെ ഇബടെ ണ്ട്. ശരി പുഷ്പാ, പുഷ്പൻ പൊയ്ക്കാളു. ആവശ്യം വരുമ്പോൾ വിളിക്കാം. ഞാനയാളെ യാത്രയാക്കി. പുഷ്പാകരൻ അപൂർവ്വമായേ വരാറുള്ളു. തലയ്ക്ക് സുഖമില്ല എന്നാണ് ജനം പറയുന്നത്. രക്തം രക്തത്തെ തിരിച്ചറിയുമത്രെ. അതായിരിക്കുമോ വന്നത്. ഫോട്ടോ എടുക്കാൻ പറ്റിയില്ല. അതു കൊണ്ടാണ് വരച്ചത്. അനാട്ടമി ശരിയാവണമെന്നില്ല. വരച്ചത് പൊളിറ്റിക്കലി ഇൻകറക്ടായ ഒരു കാൽപ്പനിക ജീവിയാണ്. ക്ഷമിക്കണം. Content Highlights:Rafeeq Ahamedpoet lyricist K- Rail poetry controversy, cyber attack
from movies and music rss https://ift.tt/3fS6PRJ
via IFTTT
No comments:
Post a Comment