Sunday, January 16, 2022

സംവിധായികയായി കിരണ്‍ റാവു വീണ്ടും, നിര്‍മാണം ആമീര്‍ ഖാന്‍

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കിരൺ റാവു വീണ്ടും സംവിധാനം ചെയ്യുന്നു. കിരൺ റാവുവിന്റെ മുൻഭർത്താവും നടനുമായ ആമീർ ഖാനാണ് ചിത്രം നിർമിക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് ബിപ്ലബ് ഗോസ്വാമിയാണ്. സ്പർശ് ശ്രീവാസ്തവ, പ്രഭിത രത്ന, നിതാൻഷി ഗോയൽ എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്. സിനിമയുടെ ചിത്രീകരണം മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ വച്ചായിരിക്കും. ഏപ്രിൽ മാസത്തോടു കൂടി ചിത്രം പൂർത്തിയാകും. 2021 ജൂലൈ 3 നാണ് ആമീറും കിരണും വേർപിരിഞ്ഞത്. വിവാഹമോചനം തങ്ങളുടെ സൗഹൃദത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ആമീർ വ്യക്തമാക്കിയിരുന്നു. ആമീറിന്റെ ഏറ്റവും പുതിയ ചിത്രമായ ലാൽ സിംഗ് ഛദ്ദയുടെ നിർമാതാക്കളിൽ ഒരാളാണ് കിരൺ റാവു. ചിത്രം ഏപ്രിലിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. Content Highlights:Kiran Rao to direct Movie Ex-Husband Aamir Khan to Produce the Film

from movies and music rss https://ift.tt/3qxJUBc
via IFTTT

No comments:

Post a Comment