Saturday, January 22, 2022

'രണ്ട്' ആമസോൺ പ്രൈമിൽ, ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായ രണ്ട് എന്ന ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി നാലിന് ചിത്രം ആമസോൺ പ്രൈമിലൂടെ കൂടുതൽ പ്രേക്ഷകരിലേക്കെത്തും. ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ചചിത്രം സുജിത് ലാലാണ് സംവിധാനം ചെയ്തത്. സമകാലിക ജാതിമത രാഷ്ട്രീയ സാഹചര്യങ്ങൾ ജനങ്ങളിൽ ഉണ്ടാക്കുന്ന ഭയങ്ങളിലൂടെയും സംശയങ്ങളിലൂടെയും കടന്നുപോകുന്ന പൊളിറ്റിക്കൽ സറ്റയറായി ഈ മാസം ഏഴിനാണ് രണ്ട് തിയേറ്ററുകളിലെത്തിയത്. അന്ന രേഷ്മ രാജനാണ് നായികയായി എത്തിയത്. ബിനുലാൽ ഉണ്ണി ആണ് കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാലാണ് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്. അനീഷ് ലാൽ ആർ.എസ്. ആണ് ഛായാഗ്രഹണം. ടിനി ടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജി ശർമ്മ, ഗോകുലൻ, ജയശങ്കർ, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാർവതി, മറീന മൈക്കിൾ, പ്രീതി എന്നിവരാണ് മറ്റു താരങ്ങൾ. Content Highlights:randu, malayalam movieott release date,amazon prime, vishnu unnikrishnan

from movies and music rss https://ift.tt/3rDZcDO
via IFTTT

No comments:

Post a Comment