പോയ വർഷം ഒക്ടോബറിലാണ് തെന്നിന്ത്യൻ താരദമ്പതിമാരായ സാമന്തയും നാഗചൈതന്യയും തങ്ങൾ വിവാഹമോചിതരാകുന്നുവെന്ന് പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇരുവരും ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇപ്പോൾ മാസങ്ങൾക്ക് ശേഷം ഇതേ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ നിന്ന് സാമന്ത നീക്കം ചെയ്തതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസമാണ് സാമന്ത വേർപിരിയൽ പോസ്റ്റ് പിൻവലിച്ചത്. ഇതിന് പിന്നാലെ സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങളും ആരാധകർക്കിടയിൽ പ്രചരിച്ചു. എന്നാൽ ഇരുവരും തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോയെന്നും അവിടെ അനുരഞ്ജനത്തിന് സ്ഥാനമില്ലെന്നും തന്റെ ജീവിതത്തിൽ ഇനി ബാധകമല്ലാത്ത കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വേണ്ടെന്ന തീരുമാനത്തിലാണ് ഈ കുറിപ്പ് സാമന്ത നീക്കം ചെയ്തതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 2നാണ് സാമന്തയും നാഗചൈതന്യയും തങ്ങൾ വേർപിരിയുകയാണെന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 2018 ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയിൽ സ്ഥിരീകരണം അറിയിച്ച് താരങ്ങൾ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. .@Samanthaprabhu2 deletes her divorce post on Instagram. Even before one jumps in to what's cooking, it's learnt that #Samantha is going clutter-free on her Insta & deleting the posts that no longer relatable to her life. Sadly, Chay Sam may not reunite again as both moved on! pic.twitter.com/FCcTsjhfWM — Gulte (@GulteOfficial) January 21, 2022 വിവാഹമോചനത്തിന് പിന്നാലെ പിന്നാലെ സാമന്ത നിരന്തര സൈബർ ആക്രമണവും നേരിടുകയുണ്ടായി. അബോർഷനും അവിഹിത ബന്ധവും തുടങ്ങി വിവാഹമോചനത്തിന്റെ പേരിൽ സാമന്തയ്ക്കെതിരെ ഇല്ലാക്കഥകൾ കെട്ടിച്ചമച്ചവരും ഏറെയാണ്. സാമന്തയും ഇതിനോട് പ്രതികരിക്കുകയുണ്ടായി. തന്റെ കാര്യത്തിൽ സ്നേഹവും സഹാനുഭൂതിയും ആകുലതയും പ്രകടിപ്പിക്കുന്നതിലും കള്ളക്കഥകളിൽ നിന്ന് തന്നെ പ്രതിരോധിക്കുന്നതിലും നന്ദി. അവർ പറയുന്നത് തനിക്ക് പ്രണയങ്ങൾ ഉണ്ടായിരുന്നുവെന്നും കുട്ടികളെ വേണ്ടെന്ന് പറഞ്ഞുവെന്നും അവസാരവാദിയാണെന്നും ഗർഭച്ഛിദ്രം നടത്തിയെന്നുമാണ്. വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. ആ മുറിവുണങ്ങാൻ സമയം അനുവദിച്ച് തന്നെ വെറുതെ വിടണം. ഇത് എന്നെ തുടർച്ചയായി ആക്രമിക്കുകയാണ്. ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു, ഇതൊന്നും എന്നെ തകർക്കുകയില്ല- തന്നെ വിമർശിച്ചവർക്കുള്ള മറുപടിയായി സാമന്ത സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ ആ സമയത്ത് എടുത്ത ഏറ്റവും മികച്ച പരിഹാരമായിരുന്നു വിവാഹമോചനമെന്നാണ് നാഗചൈതന്യ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഞങ്ങൾ രണ്ടുപേരുടെയും വ്യക്തിപരമായ നന്മയ്ക്കുവേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. സാമന്ത സന്തോഷവതിയാണെങ്കിൽ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമായിരുന്നു അത്.." നാഗചൈതന്യ വ്യക്തമാക്കി. Content Highlights : Samantha Deletes divorce announcement post from social media, Samantha Nagachaitanya Divorce
from movies and music rss https://ift.tt/3ImqXrc
via IFTTT
No comments:
Post a Comment