'മിന്നൽ മുരളി'യിൽ ടൊവിനോ തോമസിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ബാലതാരം കോഴിക്കോട് സ്വദേശി അവാൻ ബോളിവുഡിലേക്ക്. സംവിധായകൻ റാം റെഡ്ഡിയുടെ 'പഹാടോം മേം' എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം തേടിയെത്തിയ സന്തോഷത്തിലാണ് അവാൻ.മനോജ് ബാജ്പേയിയാണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുബായിൽ കെ.ജി. വിദ്യാർഥിയായിരിക്കെ അവതാരകനായാണ് ഈ കൊച്ചുമിടുക്കൻ കലാരംഗത്തേക്ക് ചുവടുവെച്ചത്. പിന്നീട് 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് ചുവടുറപ്പിച്ചു. ബ്രിട്ടാനിയ ബിസ്കറ്റിന്റെ പരസ്യത്തിൽ അവാൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. തുടർന്നാണ് 'മിന്നൽ മുരളി'യിലെ കുഞ്ഞു ജെയ്സണായി തിളങ്ങിയത്. യൂട്യൂബിൽ വീഡിയോ കണ്ട സംവിധായകൻ ബേസിൽ ജോസഫ് തന്റെ ചിത്രത്തിലേക്ക് അവാനെ തിരഞ്ഞെടുക്കുകയായിരുന്നു. കലാരംഗത്ത് ചുവടുറപ്പിച്ചതോടെ തുടർവിദ്യാഭ്യാസം രക്ഷിതാക്കൾ മുൻകൈയെടുത്ത് കോഴിക്കോട്ടേക്ക് മാറ്റി. അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഹിറ്റായതോടെ കൂടുതൽ അവസരങ്ങളാണ് ഇപ്പോൾ ഈ ബാലതാരത്തെ തേടിയെത്തുന്നത്. ദുബായ് ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന കോഴിക്കോട് നടക്കാവ് വണ്ടിപ്പേട്ട സഹീർ പൂക്കോട്ടൂരിന്റെയും റോഷ്നയുടെയും മകനാണ് എട്ടുവയസ്സുള്ള അവാൻ. സഹോദരൻ അമൻ റോഷനും കലാരംഗത്ത് മികവുതെളിയിച്ചയാളാണ്. ബി.ടെക്. വിദ്യാർഥിയാണ് അമൻ. Content Highlights:Minnal Murali child artist to act in Bollywood, manoj bajpayee, tovino thomas
from movies and music rss https://ift.tt/jFoUwKRp5
via IFTTT
No comments:
Post a Comment