Monday, January 31, 2022

അയ്യപ്പേട്ടന്റെ കട, കിടിലൻ ഊണ് കിട്ടും; പരിചയപ്പെടുത്തി വിനീത്

ഹൃദയം സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന ഹോട്ടൽ പരിചയപ്പെടുത്തി സംവിധായകൻ വിനീത് ശ്രീനിവാസൻ. ഹൃദയത്തിലെ കഥാപാത്രങ്ങളായ അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന് സിനിമ കണ്ട പലരും ചോദിച്ചുവെന്നും അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ കുറിപ്പിടുന്നതെന്നും വിനീത് പറയുന്നു . വിനീതിന്റെ കുറിപ്പ് ഹൃദയം കണ്ട ഒരുപാടു പേർ ചോദിച്ച ഒരു കാര്യമാണ്, അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടിൽ രണ്ടര കിലോമീറ്റർ പോയാൽ എടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പേട്ടന്റെ കടയാണത്. സുരാജേട്ടനും ഹരീഷ് കണാരനുമാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്. കിടിലം ഊണ് കിട്ടും അവിടെ. ബൺ പൊറോട്ട ഞങ്ങൾ ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടന്റെ കടയിൽ ഇപ്പൊ പൊറോട്ട ഉണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം കൈപ്പുണ്യം ഉള്ള മനുഷ്യനാണ്. എന്തുണ്ടാക്കിയാലും നല്ല രുചിയാണ്. Content Highlights:Vineeth Sreenivasan about Ayyapettans Kada in Hridayam Movie, Pranav, Kalyani

from movies and music rss https://ift.tt/KDm0aNiSv
via IFTTT

No comments:

Post a Comment