Tuesday, February 1, 2022

ഒരു മാസത്തെ കോവിഡ് വിശ്രമത്തിന് ശേഷം വീണ്ടും വർക്കൗട്ടിലേക്ക്; ചിത്രങ്ങളുമായി റിമ

കോവിഡ് മുക്തയായ ശേഷം വീണ്ടും ഫിറ്റ്നസിന്റെയും വർക്കൗട്ടിന്റെയും ലോകത്തെത്തിയ സന്തോഷം പങ്കുവച്ച് നടി റിമ കല്ലിങ്കൽ. ഒരു മാസത്തെ കോവിഡ് വിശ്രമത്തിനു ശേഷം വീണ്ടും.. വർക്കൗട്ടുകളിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു ഞാൻ. എന്നാൽ ജീവിതത്തിന് നിങ്ങളെ കീഴ്പ്പെടുത്താൻ വഴികളുണ്ട്. അതുകൊണ്ട് ശരീരത്തെ ശ്രദ്ധിക്കുക, അതിന് പറയാനുള്ളത് ബഹുമാനത്തോടെ കേൾക്കുക– ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന ചിത്രം പങ്കുവച്ച് റിമ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. View this post on Instagram A post shared by Rima Kallingal (@rimakallingal) സന്തോഷത്തിന്റെ ഒന്നാം രഹസ്യമാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സ്റ്റണ്ട് സിൽവയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രവുമാണ് റിമയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. Content Highlights : Rima Kallingal sahers Post Covid workout Pictures

from movies and music rss https://ift.tt/35176yaKp
via IFTTT

No comments:

Post a Comment