Tuesday, February 1, 2022

മനുഷ്യനേക്കാള്‍ വിഷമുള്ള പാമ്പൊന്നും ഇവിടെയില്ല, ഒന്നും സംഭവിക്കില്ല; വാവ സുരേഷിന് പ്രാർഥനകൾ

മൂർഖൻ പാമ്പിന്റെ കടിയേറ്റ് ​കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന വാവ സുരേഷിനായി പ്രാർത്ഥനയോടെ സിനിമാ താരങ്ങൾ. ജയറാം, സുബി സുരേഷ്, ലക്ഷ്മി പ്രിയ, നാദിർഷ, സീമ ജി നായർ, സന്തോഷ് പണ്ഡിറ്റ്, ബിനീഷ് ബാസ്റ്റിൻ, തുടങ്ങി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ വാവ സുരേഷിന് പ്രാർഥനകൾ നേർന്ന് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ദൈവം കൂടെയുണ്ട്, ഞങ്ങളുടെയൊക്കെ പ്രാർഥന കൂടെയുണ്ട്എന്നാണ് ജയറാം കുറിച്ചത്. പ്രാർഥനയോടെ, വേഗം തിരിച്ചുവരണം ജീവിതത്തിലേക്ക്. കഴിഞ്ഞ ദിവസവും ഞാൻ പറഞ്ഞതല്ലേ സൂക്ഷിക്കണമെന്ന്, അപ്പോൾ പറഞ്ഞു എല്ലാവർഷവും ഇങ്ങനെ പ്രശ്നം ഉണ്ടാവുമെന്ന്, പക്ഷേ, പ്രാർഥനയോടെ., എന്നായിരുന്നു സീമ ജി. നായരുടെ വാക്കുകൾ. മനുഷ്യനെക്കാൾ വിഷമുള്ള പാമ്പൊന്നു ഇവിടെ ഇല്ല, നിങ്ങൾക്ക് ഒന്നു സംഭവിക്കില്ല സുരേഷേട്ടാ, എന്നാണ് ലക്ഷ്മി പ്രിയ കുറിച്ചത്. ഒന്നും സംഭവിക്കില്ല, ഒരുപാടുപേരുടെ പ്രാർത്ഥനയുണ്ട് സഹോദരാ, പടച്ചവനെ എന്റെ പ്രിയ സഹോദരനെ കാക്കണേ.. നാദിർഷ കുറിച്ചു. അതേസമയം ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലേക്കെത്തി. തലച്ചോറിന്റെ പ്രവർത്തനത്തിലും നേരിയ പുരോഗതിയുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് സുരേഷ്. തിങ്കളാഴ്ച വൈകിട്ട് ആശുപത്രിയിലെത്തിക്കുമ്പോൾ വാവ സുരേഷ് ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയത്തിന്റെ പ്രവർത്തനം ഇരുപത് ശതമാനം മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം നില മെച്ചപ്പെടുകയായിരുന്നു. ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയിൽ നിന്ന് മൂർഖൻപാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് കടിയേറ്റത്. ഏഴടി നീളമുള്ള മൂർഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്റെ വലതുതുടയിൽ കടിക്കുകയായിരുന്നു. ഉടൻ പിടിവിട്ടെങ്കിലും അസാമാന്യധൈര്യത്തോടെ സുരേഷ് വീണ്ടും പാമ്പിനെ പിടിച്ച് ടിന്നിലാക്കി നാടിനെ സുരക്ഷിതമാക്കി. Content Highlights : Film Actors wishes Vava Suresh for Speedy recovery

from movies and music rss https://ift.tt/lq3kyhV8M
via IFTTT

No comments:

Post a Comment