ബെംഗളൂരു: കർണാടകയിൽ അങ്ങനെ ഗവ. ജോലി സെറ്റായെന്ന് നടൻ കുഞ്ചാക്കോ ബോബൻ. പണ്ട് എഴുത്തുകൾ കൊണ്ടുവന്ന പോസ്റ്റ്മാൻറെ പ്രാർഥനയെന്ന് സാമൂഹികമാധ്യമങ്ങളിലും കുറിച്ചു. സംഭവമിങ്ങനെ: കർണാടകയിലെ പാഠപുസ്തകത്തിൽ ഓരോ പദവിയെയും പരിചയപ്പെടുത്തുന്ന പാഠഭാഗത്തിൽപോസ്റ്റ്മാനായി കുഞ്ചാക്കോ ബോബന്റെ ചിത്രം വന്നത് കഴിഞ്ഞദിവസമാണ് വെളിച്ചത്തായത്. 'ഒരിടത്തൊരു പോസ്റ്റ്മാൻ' എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ചിത്രമാണിത്. 'ഇനിയങ്ങോട്ട് എങ്ങനാ, ലീവൊക്കെ കിട്ടുമോ? പടങ്ങൾ എഴുതണോ, വേണ്ടയോ എന്നറിയാനാ?' -സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ കമൻറ്. ഇത്രയും ലക്ഷണമൊത്ത പോസ്റ്റ്മാനെ അടുത്തെങ്ങും കണ്ടിട്ടില്ലെന്ന് അവതാരകൻ മിഥുൻ രമേഷ് കുറിച്ചു. ചിത്രം സർക്കാർ പാഠപുസ്തകത്തിലേതല്ല എന്നാൽ, നടൻ കുഞ്ചാക്കോ ബോബന്റെ ചിത്രം സർക്കാർ പാഠപുസ്തകത്തിൽ വന്നുവെന്ന തരത്തിലുള്ള പ്രചാരണം വ്യാജമെന്ന് കർണാടക. കർണാടക സിലബസിൽ ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസിലെ പാഠപുസ്തകങ്ങളിൽ കുഞ്ചാക്കോ ബോബന്റെ ചിത്രം അച്ചടിച്ചിട്ടില്ലെന്ന് കർണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി (കെ.ടി.ബി.എസ്.) വ്യക്തമാക്കി. ഞങ്ങൾ പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും പരിശോധിച്ചെന്നും ഒരു പുസ്തകത്തിലും കുഞ്ചാക്കോ ബോബന്റെ ചിത്രമില്ലെന്നും സൊസൈറ്റി അറിയിച്ചു. സംസ്ഥാന വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച ഔദ്യോഗിക പുസ്തകത്തിലല്ല ചിത്രമെന്നും സ്വകാര്യ കമ്പനി പ്രസിദ്ധീകരിച്ച പുസ്തകത്തിലാണെന്നും മുൻവിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു. Content Highlights : Kunchacko Boban Viral Photo as postman in Karnataka text book
from movies and music rss https://ift.tt/bEpS0mKGy
via IFTTT
No comments:
Post a Comment