Friday, January 28, 2022

'എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവം'; വിവാദമായി ശ്വേത തിവാരിയുടെ പരാമര്‍ശം

അടിവസ്ത്രവുമായി ബന്ധപ്പെട്ട പരാമർശത്തെത്തുടർന്ന് ബോളിവുഡ് നടി ശ്വേത തിവാരി വിവാദത്തിൽ. പുതിയ വെബ് സീരീസ് റിലീസിനോടനുബന്ധിച്ച് ഭോപ്പാലിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. മേരേ ബ്രാ കി സൈസ് കി ഭഗവാൻ ലേ രഹേ ഹെ(എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ്) എന്ന് പറഞ്ഞതാണ് വിവാദമായത്. ശ്വേത സംസാരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷവിമർശനവുമായി ഒട്ടേറെയാളുകൾ രംഗത്തെത്തി. മഹാഭാരതം സീരിയലിൽ കൃഷ്ണനായി അഭിനയിച്ച സൗരഭ് ജെയിൻ സീരീസിൽ ബ്രാ ഫിറ്ററുടെ വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഇക്കാര്യം തമാശയായി പറഞ്ഞതായിരുന്നു ശ്വേത. നടിക്കെതിരേ അന്വേഷണം നടത്തണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഒട്ടേറയാളുകൾ ആവശ്യപ്പെട്ടു. സംഭവത്തിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി നരോത്തം മിശ്ര പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫാഷൻ വ്യവസായം പശ്ചാത്തലമാക്കിയാണ് വെബ് സീരീസ് ഒരുങ്ങുന്നത്. രോഹിത് റോയ്, ദിഗംഗാന സൂര്യവൻഷി, സൗരഭ് രാജ് ജെയിൻ എന്നിവരാണ് സീരിയലിലെ മറ്റു കഥാപാത്രങ്ങൾ. Content Highlights:Actor Shweta Tiwaris Remark God Measuring My Bra Size Leads To controversy probe

from movies and music rss https://ift.tt/35xkJ9Z
via IFTTT

No comments:

Post a Comment