Thursday, January 20, 2022

ധനുഷിനെയും ഐശ്വര്യയെയും ഒന്നിപ്പിക്കമോ എന്ന് ചോദ്യം; മറുപടിയുമായി ലക്ഷ്മി രാമകൃഷ്ണന്‍

നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും വേർപിരിയുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇരുവരും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിവരം പങ്കുവച്ചത്. ദമ്പതിമാർ എന്ന നിലയിൽ ഐശ്വര്യയും താനും പിരിയുന്നതിനും സമയമെടുത്ത് വ്യക്തികളെന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാനും തീരുമാനിച്ചുവെന്നുമാണ് ധനുഷ് വ്യക്തമാക്കിയത്. ഇരുവരുടെയും വിവാഹമോചന വാർത്ത ആരാധകർക്ക് ഉൾക്കൊള്ളാനായിട്ടില്ല. ഇവരെ ഒന്നിപ്പിക്കാമോ എന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണൻ. കുടുംബപ്രശ്നങ്ങൾ പരിഹരിക്കുന്ന ഷോയുടെ അവതാരകയായി ലക്ഷ്മി രാമകൃഷ്ണൻ വിവിധ ചാനലുകളിൽ ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഒരാൾ ഈ ചോദ്യം ലക്ഷ്മിയോട് ഉന്നിച്ചത്. താൻ അവരുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. എന്നാൽ ഇങ്ങനെ പരസ്യം ചെയ്യുന്നത് ശരിയല്ല. ഇത് ആരാധകരെ വഴി തെറ്റിക്കും. സെലിബ്രിറ്റികളുടെ വിവാഹമോചനം ഇന്ന് സ്വാഭാവികമായിരിക്കുകയാണ്- അയാൾ കൂട്ടിച്ചേർത്തു. അതിന് ലക്ഷ്മി നൽകിയ മറുപടി ഇങ്ങനെ. അവർ തുറന്ന് പ്രഖ്യാപിച്ചില്ല എങ്കിൽ വാർത്തകൾ വളച്ചൊടിച്ച് പുറത്ത് വരും. അതാണ് അതിന്റെ പ്രശ്നം. തെറ്റായ വിവരങ്ങൾ പ്രചരിക്കും. സാമന്ത മാന്യമായി വിവാഹമോചനം പ്രഖ്യാപിച്ചിട്ടും എന്തൊരു ക്രൂരതയാണ് അനുഭവിക്കേണ്ടി വന്നത്- ലക്ഷ്മി രാമകൃഷ്ണൻ കുറിച്ചു. Content Highlights:Dhanush Aishwarya Rajinikanthdivorce, Lakshmy Ramakrishnan reacts as fan asks her to them bring together

from movies and music rss https://ift.tt/3FJBV8G
via IFTTT

No comments:

Post a Comment