ഹൈദരാബാദ്: തെലുങ്ക് നടൻ കൊംചട ശ്രീനിവാസ് (47) അന്തരിച്ചു. ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഹൈദരാബാദിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് നടനെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഹൃദ്രോഗം സ്ഥിരീകരിച്ചത്. കുറച്ച് നാളത്തെ ചികിത്സയ്ക്ക് ശേഷം ശ്രീകാകുളത്തെ വീട്ടിലേക്ക് കുടുംബത്തോടൊപ്പം ശംക്രാന്തി ആഘോഷിക്കാൻ പോയിരുന്നു. വീട്ടിൽ വച്ച് വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിരഞ്ജീവി നായകനായ ശങ്കർദാദ എം.ബി.ബി.എസ്, ജൂനിയർ എൻ.ടി.ആറിന്റെ ആദി തുടങ്ങിയവയാണ് ശ്രീനിവാസ് വേഷമിട്ട ചിത്രങ്ങൾ. Content Highlights:Konchada Srinivas Telugu actor passed away, Shankardada MBBS, Aadi
from movies and music rss https://ift.tt/3KpzCeh
via IFTTT
No comments:
Post a Comment