Sunday, January 30, 2022

പറയാൻ വാക്കുകളില്ല, അതിമനോഹരം: 'ഹൃദയം' കണ്ട് വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ നായകനായെത്തിയ ഹൃദയത്തെ അഭിനന്ദിച്ച് സഹോദരി വിസ്മയ മോഹൻലാൽ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ 21നാണ് തീയേറ്ററുകളിൽ റിലീസിനെത്തിയത്. പറയാൻ വാക്കുകളില്ലെന്നും അതിമനോഹരമായ യാത്ര പോലെയാണ് സിനിമ അനുഭവപ്പെട്ടതെന്നും വിസ്മയ സമൂഹമാധ്യമത്തിൽ കുറിച്ചു. അവസാനം ഞാൻ സിനിമ കണ്ടു. പറയാൻ വാക്കുകളില്ല. എന്തൊരു മനോഹരമായ യാത്ര. അതിസുന്ദരം. ചിത്രത്തിലെ ഓരോ ഘടകങ്ങളും ഇഷ്ടപ്പെട്ടു. സിനിമയ്ക്കു പിന്നിൽ എല്ലാവരുടെയും ഹൃദയത്തിന്റെ പങ്കുണ്ട്. അത് കാണാനുമുണ്ട്. എല്ലാവരെക്കുറിച്ചോർത്തും അഭിമാനം തോന്നുന്നു– വിസ്മയ കുറിച്ചു. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ സിനിമ കൂടിയാണ് ഹൃദയം. Content Highlights : Vismaya Mohanlal about Hridayam movie Pranav Mohanlal Vineeth Sreenivasan

from movies and music rss https://ift.tt/oJIz9qVFE
via IFTTT

No comments:

Post a Comment