Sunday, January 30, 2022

സൂരരൈ പോട്ര് ഹിന്ദിയിലേക്ക്, 'നെടുമാരനാ'കാൻ അക്ഷയ് കുമാർ?

സൂര്യ നായകനായെത്തിയ സൂപ്പർഹിറ്റ് തമിഴ് ചിത്രം സൂരരൈ പോട്ര് ഹിന്ദിയിലേക്ക്. അക്ഷയ് കുമാറാകും ചിത്രത്തിൽ നായകനായെത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ് ചിത്രം സംവിധാനം ചെയ്ത സുധ കൊങ്കര തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക. നേരത്തെ ജോൺ എബ്രഹാം, ഹൃത്വിക് റോഷൻ,അജയ് ദേവ്​ഗൺ തുടങ്ങിയവരുടെ പേരുകളും ചിത്രത്തിലെ നായകസ്ഥാനത്ത് ഉയർന്നു വന്നിരുന്നു. എന്നാൽ അക്ഷയ് കുമാർ ആകും കേന്ദ്ര കഥാപാത്രത്തെ അവതിരിപ്പിക്കുക എന്നതിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാകും ഹിന്ദിയിൽ ചിത്രം നിർമ്മിക്കുന്നത്. ആഭ്യന്തര വിമാന സർവ്വീസ് ആയ എയർ ഡെക്കാണിൻറെ സ്ഥാപകൻ ജി ആർ ഗോപിനാഥിൻറെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രമാണ് സൂരറൈ പോട്ര്. സൂര്യ നെടുമാരൻ രാജാങ്കം എന്ന കഥാപാത്രമായെത്തിയ ചിത്രത്തിൽ അപർണ ബാലമുരളി, ഉർവശി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. ഓടിടി റിലീസായെത്തി ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. content highlights : Akshay Kumar in Suriyas Soorarai Pottru Hindi remake by sudha Kongara

from movies and music rss https://ift.tt/S9306uYKN
via IFTTT

No comments:

Post a Comment