Wednesday, February 2, 2022

പ്രണയവും വിധിയും തമ്മിലുള്ള യുദ്ധത്തിന് മാർച്ചിൽ സാക്ഷ്യം വഹിക്കാം; 'രാധേ ശ്യാം' റിലീസിനെത്തുന്നു

സാഹോയ്ക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന പ്രണയ ചിത്രം രാധേ ശ്യാമിന്റെ പുതിയ റിലീസ് തീയതി പുറത്ത് വിട്ടു. മാർച്ച് 11നാണ് ചിത്രം പ്രദർശനത്തിനെത്തുക. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജനനം മുതൽ മരണം വരെ തന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അറിയാവുന്ന ഹസ്തരേഖ വിദഗ്ദ്ധനാണ് വിക്രമാദിത്യൻ. പൂജ ഹെ​ഗ്ഡേ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. പ്രേരണ എന്നാണ് പൂജയുടെ കഥാപാത്രത്തിന്റെ പേര്. View this post on Instagram A post shared by Prabhas (@actorprabhas) യുവി ക്രിയേഷൻ, ടി - സീരീസ് ബാനറിൽ ഭൂഷൺ കുമാർ, വാംസി, പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സച്ചിൻ ഖേദേക്കർ, ഭാഗ്യശ്രീ, പ്രിയദർശി, മുരളി ശർമ, സാശാ ചേത്രി, കുനാൽ റോയ് കപൂർ എന്നിവരും പ്രധാന വേഷങ്ങളിലെത്തും. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന പുറത്തിറങ്ങുന്ന രാധേശ്യാമിലെ മനോഹരമായ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകറാണ്. ഛായാഗ്രഹണം: മനോജ് പരമഹംസ,ശബ്ദ രൂപകൽപ്പന: റസൂൽ പൂക്കുട്ടി Content Highlights : Prabhas Pooja Hegde movie RadheShyamto hit theatres in march release date announced

from movies and music rss https://ift.tt/IKQytiOH6
via IFTTT

No comments:

Post a Comment