സംവിധായികയും നടൻ രജനികാന്തിന്റെ മകളുമായ ഐശ്വര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റാഗ്രാമിലൂടെ ഐശ്വര്യ തന്നെയാണ് താൻ കോവിഡ് ബാധിതയായ വിവരം ആരാധകരുമായി പങ്കുവച്ചത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് ഐശ്വര്യ. "എല്ലാ മുൻകരുതലുമെടുത്തിട്ടും ഞാൻ പോസറ്റീവായി. ആശുപത്രിയിൽ അഡ്മിറ്റ് ആണ്. മാസ്ക് ഉപയോഗിക്കുക, വാക്സിൻ എടുക്കുക, സുരക്ഷിതരായിരിക്കുക, 2022 നീ എനിക്കായി ഇനി എന്തൊക്കെയാണ് കരുതി വച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം..." ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് ഐശ്വര്യ കുറിച്ചു. View this post on Instagram A post shared by Aishwaryaa R Dhanush (@aishwaryaa_r_dhanush) നടൻ ധനുഷുമായുള്ള വിവാഹമോചനം പ്രഖ്യാപിച്ചാണ് ഐശ്വര്യ അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്. പതിനെട്ടുവർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരവരും വേർപിരിയൽ പ്രഖ്യാപിച്ചത്. ദമ്പതിമാർ എന്ന നിലയിൽ ഐശ്വര്യയും താനും പിരിയുന്നതിനും സമയമെടുത്ത് വ്യക്തികളെന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാനും തീരുമാനിച്ചുവെന്നുമാണ് ധനുഷ് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചത്. ഐശ്വര്യയുടെയും ധനുഷിന്റെയും തീരുമാനത്തിൽ ഐശ്വര്യയുടെ പിതാവ് രജനികാന്ത് അസംതൃപ്തനാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇരുവരെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ രജനി നടത്തുകയാണെന്നും കുടുംബത്തോടടുത്ത വൃത്തങ്ങൾ പറയുന്നു. ഐശ്വര്യയും ധനുഷും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങളോ വഴക്കോ ഇല്ല. അത് പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ. 🙏🙏🙏🙏🙏 pic.twitter.com/hAPu2aPp4n — Dhanush (@dhanushkraja) January 17, 2022 ധനുഷിന്റെ പിതാവ് കസ്തൂരിരാജയും വിവാഹമോചനത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഇവർ വിവാഹമോചിതരാകുമെന്ന് പറയുന്നത് വാസ്തവമല്ലെന്നാണ് കസ്തൂരി രാജ പറഞ്ഞത്. ഡെയിലി തന്തി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കസ്തൂരി രാജയുടെ പരാമർശം. അവർ പിരിയുന്നത് ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ കാരണമാണ്. അത് ഒരു കുടുംബത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള സ്വാഭാവികമായ പ്രശ്നങ്ങളാണ്. പ്രത്യക്ഷത്തിൽ വിവാഹമോചനമല്ല. ധനുഷും ഐശ്വര്യയും ഇപ്പോൾ ചെന്നൈയിലില്ല, ഹൈദരാബാദിലാണ്. ഇരുവരെയും ഞാൻ ഫോണിൽ വിളിച്ചിരുന്നു- കസ്തൂരി രാജ പറഞ്ഞു. 2004 നവംബർ 18-നായിരുന്നു ഐശ്വര്യയുടെയും ധനുഷിന്റെയും വിവാഹം. രണ്ട് ആൺകുട്ടികളാണ് ഇരുവർക്കുമുള്ളത്. Content Highlights : Aishwarya Rajinikanth tests positive for COVID-19, Dhanush Aishwarya Divorce
from movies and music rss https://ift.tt/BgQWnm15e
via IFTTT
No comments:
Post a Comment