Tuesday, February 1, 2022

​രജിഷ വിജയൻ നായികയാകുന്ന 'കീടം'; ത്രില്ലറുമായി രാഹുൽ റെജി നായർ

ഖോ ഖോ എന്ന ചിത്രത്തിനുശേഷം രാഹുൽ റെജി നായർ സംവിധാനം ചെയ്യുന്ന കീടം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രജിഷ വിജയനും ശ്രീനിവാസനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രം ത്രില്ലറാണ്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ന്റെ ബാനറിൽ സുജിത് വാരിയർ, ലിജോ ജോസഫ്, രഞ്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാകേഷ് ധരൻ ആണ് ചായഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യൻ ആണ് എഡിറ്റർ. വിജയ് ബാബു, രഞ്ജിത് ശേഖർ നായർ, മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മൻമധൻ , മഹേഷ് എം നായർ എന്നിവരാണ് മറ്റ് താരങ്ങൾ. വിനീത് വേണു, ജോമ് ജോയ്, ഷിന്റോ കെ എസ് എന്നിവരാണ് കോ പ്രൊഡ്യൂസേഴ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രണവ് പി പിള്ള. സിദ്ധാർത്ഥ പ്രദീപ് ആണ് സംഗീതം, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ -അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ -പ്രതാപ് രവീന്ദ്രൻ, സൗണ്ട് മിക്സ് - വിഷ്ണു പി സി, സൗണ്ട് ഡിസൈൻ - സന്ദീപ് കുരിശേരി, വരികൾ - വിനായക് ശശികുമാർ, കളറിസ്റ്റ് - ലിജു പ്രഭാകർ, പ്രൊഡക്ഷൻ കണ്ട്രോളർ - ജെ പി മണക്കാട്,ആർട്ട് ഡയറക്ടർ -സതീഷ് നെല്ലായ, കോസ്റ്റും -മെർലിൻ, മേക്ക് അപ് -രതീഷ് പുൽപള്ളി, സ്റ്റണ്ട്സ് -ഡേയ്ഞ്ചർ മണി, അസോസിയേറ്റ് ഡയറക്ടെഴ്സ് - ബെൽരാജ് കളരിക്കൽ, ശ്രീകാന്ത് മോഹൻ, ടൈറ്റിൽ കാലിഗ്രഫി - സുജിത് പണിക്കാം, ഡിസൈൻ - മമ്മിജോ, പ്രോമോ സ്റ്റിൽസ് - സെറീൻ ബാബു Content Highlights : Rajisha Vijayan Rahul Reji Nair new Movie Keedam First Look

from movies and music rss https://ift.tt/rgzZCkEpO
via IFTTT

No comments:

Post a Comment