Saturday, February 5, 2022

ഗായിക ലതാ മങ്കേഷ്കറുടെ നില ​അതീവ ഗുരുതരം; വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

മുംബൈ : കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ​ഗായിക ലതാ മങ്കേഷ്കർ ​അതീവ ഗുരുതരാവസ്ഥയിൽ. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ് ലതാ മങ്കേഷ്കർ. ഇക്കഴിഞ്ഞ ജനുവരി 11നാണ് കോവിഡ് ബാധയെത്തുടർന്ന് ​ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ന്യുമോണിയയും ​ഗായികയെ അലട്ടിയിരുന്നു. 1942-ൽ 13-ാം വയസ്സിൽ തന്റെ ചലച്ചിത്ര പിന്നണി ​ഗാനരം​ഗത്തേക്ക് കടന്ന ലതാ മങ്കേഷ്കർ നിരവധി ഇന്ത്യൻ ഭാഷകളിലായി 30,000-ത്തിലധികം ഗാനങ്ങൾ പാടി. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പിന്നണിഗായകരിൽ ഒരാളായ ലതാ മങ്കേഷ്കറിന് 2001 ൽ ഭാരതരത്ന നൽകി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷൺ, പദ്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം, മറ്റ് നിരവധി പുരസ്കാരങ്ങൾ എന്നിവ ലഭിച്ച ലതാ മങ്കേഷ്കർ ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്. Content Highlights : Singer Lata Mangeshkar's health deteriorates again and is on ventilator

from movies and music rss https://ift.tt/MZYc2S1
via IFTTT

No comments:

Post a Comment