Saturday, February 5, 2022

ട്വീറ്റ് വിവാദം: നടൻ സിദ്ധാർഥ് പോലീസിന് മൊഴിനൽകി

ചെന്നൈ: ബാഡ്മിന്റൺ താരം സൈന നേവാളിനെതിരായ ട്വിറ്ററിലെ അധിക്ഷേപ പരാമർശത്തിൽ നടൻ സിദ്ധാർഥ് ചെന്നൈ പോലീസിന് മൊഴിനൽകി. വീഡിയോ കോൺഫറൻസ് വഴി ഹാജരായ നടൻ സൈന നേവാളിനും ഒരു മാധ്യമപ്രവർത്തകയ്ക്കും എതിരായ അധിക്ഷേപ പരാമർശങ്ങൾക്ക് ഖേദമറിയിച്ച് മൊഴി നൽകിയെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. നേരത്തേ, ഈ രണ്ട് സംഭവങ്ങളിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞമാസം പത്തിന് ചെന്നൈ പോലീസ് നടന് സമൻസയച്ചു. പിന്നാലെയാണ് വീഡിയോ കോൺഫറൻസിൽ നടൻ പോലീസിനുമുന്നിൽ ഹാജരായത്. നടന്റെ മൊഴി ദേശീയ വനിതാ കമ്മിഷന് അയച്ചെന്നും പോലീസ് അറിയിച്ചു. സൈന നേവാളിനെതിരേ കഴിഞ്ഞമാസമാണ് സിദ്ധാർഥ് മോശം പരാമർശനം നടത്തിയത്. വിമർശനമുയർന്നതോടെ ട്വീറ്റ് പിൻവലിച്ച് നടൻ ഖേദപ്രകടനം നടത്തി. ക്ഷമാപണം സ്വീകരിക്കുന്നതായും സിദ്ധാർഥിനെ ദൈവം അനുഗ്രഹിക്കട്ടെയെന്നുമായിരുന്നു സൈനയുടെ പ്രതികരണം. Content Highlights:actor siddharth, chennai police, tweet controversy

from movies and music rss https://ift.tt/of0Zxqk
via IFTTT

No comments:

Post a Comment