തിരുവനന്തപുരം: 2021-ലെ സംസ്ഥാന ചലച്ചിത്ര അവാർഡിന് എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25വരെ നീട്ടി. 2021 ജനുവരി ഒന്നുമുതൽ ഡിസംബർ 31വരെ സെൻസർചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, 2021-ൽ പ്രസാധനംചെയ്ത ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചലച്ചിത്രസംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് പരിഗണിക്കുക. കഥാചിത്രങ്ങൾ ഓപ്പൺ ഡി.സി.പി. (അൺഎൻക്രിപ്റ്റഡ്)/ബ്ലൂറേ ആയി സമർപ്പിക്കേണ്ടതാണ്. അക്കാദമി വെബ്സൈറ്റായ www.keralafilm.com-ൽനിന്ന് അപേക്ഷാഫോറവും നിയമാവലിയും നിബന്ധനകളും ഡൗൺലോഡ് ചെയ്യാം. തപാലിൽ ലഭിക്കാൻ 25 രൂപ സ്റ്റാമ്പ് പതിച്ച് വിലാസമെഴുതിയ കവർസഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യൻ സ്മാരകം, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക്, സൈനിക് സ്കൂൾ പി.ഒ., കഴക്കൂട്ടം, തിരുവനന്തപുരം-695585 എന്ന വിലാസത്തിൽ അയക്കണം. Content Highlights:Kerala State Film Awards
from movies and music rss https://ift.tt/A8Y5HmG
via IFTTT
No comments:
Post a Comment