പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിൻറെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 18നാണ് ചിത്രത്തിൻറെ പ്രീമിയർ. ഇക്കഴിഞ്ഞ ജനുവരി 21നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ സിനിമ കൂടിയാണ് ഹൃദയം. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിൽ നായികമാരായെത്തിയത്. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽകിയ 15 ഗാനങ്ങൾ ചിത്രത്തിലുണ്ട്. മെറിലാന്റ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമായിരുന്നു നിർമാണം. ഇനി നമ്മുടെ ഹൃദയം ഡിസ്നി+ഹോട്ട്സ്റ്റാറിൽ...#Hridayam streaming from February 18th on #DisneyPlusHotstar #HridayamOnHotstar #DisneyPlusHotstarMalayalam #DisneyPlusHotstar@impranavlal @kalyanipriyan @darshanarajend @Vineeth_Sree @HeshamAWMusic @MerrylandCine @DisneyPlusHS pic.twitter.com/kgp0sVDhc4 — DisneyPlus Hotstar Malayalam (@DisneyplusHSMal) February 12, 2022 Content Highlights : Vineeth Sreenivasan Pranav Mohanlal movie Hridayam OTT release at Disney Plus Hotstar
from movies and music rss https://ift.tt/KGXd8iy
via IFTTT
No comments:
Post a Comment