നടൻ സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രം എന്ന വിശേഷണവുമായെത്തുന്ന ഉപചാരപൂർവ്വം ഗുണ്ടജയൻ റീലിസിന് ഒരുങ്ങുകയാണ്. കഴിഞ്ഞദിവസം ആയിരുന്നു ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തത്. അജിത് പി വിനോദൻ രചിച്ച ഗുണ്ട ഗുണ്ട ഗുണ്ട ജയൻ എന്ന ഗാനത്തിന് ശബരീഷ് വർമ്മ, ജയദാസൻ എന്നിവർ ചേർന്നാണ് ഈണം പകർന്നത്. ശബരീഷ് വർമ്മ തന്നെയാണ് ഗാനം ആലപിച്ചത്. ഇപ്പോൾ ഈ ഗാനത്തിന്റെ റീൽസ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് നിർമാതാവ് കൂടിയായ ദുൽഖർ സൽമാൻ. ഗുണ്ട ഗുണ്ട ഗുണ്ട ജയൻ എന്ന വരികൾക്കൊപ്പം താളം പിടിക്കുകയാണ് ദുൽഖർ സൽമാൻ. ഒപ്പം, സണ്ണി വെയ്നും സൈജു കുറുപ്പുമുണ്ട്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. സോഷ്യൽ മീഡിയയിൽ വൈറലായി തീർന്നിരിക്കുന്ന ഗുണ്ട ജയൻ എന്ന ഗാനത്തിന് നിങ്ങളുടേതായ രീതിയിൽ, നിങ്ങളുടെ കൂട്ടുകാർക്ക് ഒപ്പമോ അല്ലെങ്കിൽ കുടുംബാംഗങ്ങൾക്കൊപ്പമോ റീൽസ് ഒരുക്കി സോഷ്യൽ മീഡിയ പേജിലൂടെ പങ്ക് വെക്കുക. #GundajayanReelsContest എന്ന ഹാഷ്ടാഗ് ചേർക്കേണ്ടതാണ്. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളും ഉപചാരപൂർവം ഗുണ്ട ജയൻ കാണുവാൻ സൗജന്യ ടിക്കറ്റുകളും..! View this post on Instagram A post shared by Dulquer Salmaan (@dqsalmaan) ഫെബ്രുവരി 25നാണ് ചിത്രം തീയേറ്ററുകളിൽ റിലീസിനെത്തുന്നത്. അരുൺ വൈഗ സംവിധാനം ചെയ്തിരിക്കുന്ന കോമഡി എന്ററൈനെർ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് വർമ്മയാണ്. വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എന്റർടൈൻമെന്റിന്റെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പിനൊപ്പം മലയാളത്തിലെ ഒരു വലിയ താരനിര തന്നെ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിജു വിൽസൺ, ശബരീഷ് വർമ്മ, ജോണി ആന്റണി, സാബുമോൻ, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗർ സൂര്യ, വൃന്ദ മേനോൻ, നയന, പാർവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ എൽദോ ഐസക് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസും ഇതിലെ മറ്റു ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബിജിപാലും ആണ്. Content Highlights : Gunda Jayan reels contest Saiju Kurup Dulquer Salmaan
from movies and music rss https://ift.tt/qYRh1jz
via IFTTT
No comments:
Post a Comment