Sunday, February 13, 2022

പുരോ​ഗമന സിനിമകൾ എന്ന പേരിൽ ചവറുകൾ വിൽക്കരുത്; ദീപികയുടെ ചിത്രത്തിനെതിരേ കങ്കണ

ദീപിക പദുക്കോൺ നായികയായെത്തിയ ബോളിവുഡ് ചിത്രം ​​​ഗെഹരായിയാനെതിരേ വിമർശനവുമായി നടി കങ്കണ റണാവത്. ഇക്കഴിഞ്ഞ 11ന് ആമസോൺ പ്രൈം വഴി റിലീസിനെത്തിയ ചിത്രം സംവിധാനം ചെയ്തത് ശകുൻ ബത്രയാണ്. ദീപികയെ കൂടാതെ സിദ്ധാന്ത് ചതുർവേദി, നസറുദ്ദീൻ ഷാ, അനന്യ പാണ്ഡെ, രജത് കപൂർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. എന്നാലിപ്പോൾ ചിത്രത്തിനെതിരേ പരോക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് കങ്കണ. മോശം സിനിമകൾ മോശം സിനിമകളാണെന്നും ശരീര പ്രദർശനം കൊണ്ടോ അശ്ലീലം നിറച്ചത് കൊണ്ടോ അത് മാറില്ലെന്നും പുതുയുഗം, അർബൻ സിനിമകൾ എന്ന പേരിൽ ചവറ് വിൽക്കരുതെന്നും കങ്കണ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. "ഞാനും ഒരു മില്ലേനിയലാണ്, പക്ഷേ ഇത്തരത്തിലുള്ള പ്രണയത്തെ തിരിച്ചറിയാനും മനസ്സിലാക്കാനും എനിക്ക് പറ്റും. എന്നിരുന്നാലും പുതുയുഗം, പുരോ​ഗമന സിനിമകൾ എന്ന പേരിൽ ചവറുകൾ വിൽക്കരുത് എന്ന് അപേക്ഷിക്കുകയാണ്. മോശം സിനിമകൾ മോശം സിനിമകളാണ്. ശരീര പ്രദർശനം കൊണ്ടോ അശ്ലീലം നിറച്ചത് കൊണ്ടോ അത് മാറില്ല. ഇതൊരു അടിസ്ഥാന വസ്തുതയാണ്"കങ്കണ കുറിച്ചു. അടുത്തിടെ തന്റെ പുതിയ റിയാലിറ്റി ഷോയുടെ ലോഞ്ചുമായി ബന്ധപ്പെട്ട ചടങ്ങിൽ ദീപികയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കങ്കണ നൽകിയ മറുപടി വൈറലായിരുന്നു. ​ ഗെഹരായിയാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദീപികയുടെ വസ്ത്രധാരണത്തിനെതിരേ നേരത്തെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഫ്രെഡി ബേഡി നടത്തിയ പ്രസ്താവനയിലുള്ള പ്രതികരണമാണ് മാധ്യമപ്രവർത്തകൻ കങ്കണയോട് ആരാഞ്ഞത്. ഗെഹരായിയാന്റെ റിലീസ് അടുക്കുന്നതിന് അനുസരിച്ച് വസ്ത്രങ്ങളും ചെറുതാകും ബോളിവുഡിലെ ന്യൂട്ടൺ നിയമം എന്നായിരുന്നു ഫ്രെഡിയുടെ പരാമർശം. എന്നാൽ താൻ വന്നത് സ്വയം പ്രതിരോധിക്കാൻ സാധിക്കാത്ത സ്ത്രീകൾക്ക് വേണ്ടിയാണ്. ദീപികയ്ക്ക്സ്വയം പ്രതിരോധിക്കാനാകും, അതിനുള്ള പ്രിവിലേജ് അവർക്കുണ്ട്, അതിനുള്ള വേദിയുമുണ്ട്. എനിക്ക് ഇവിടെ അവരുടെ സിനിമയെ പ്രോമോട്ട് ചെയ്യാൻ സാധിക്കില്ല. നിങ്ങളിലിരിക്കൂ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കങ്കണയുടെ മറുപടി. മനുഷ്യ ബന്ധങ്ങളിലെ സങ്കീർണതകളും മാനസിക സംഘർഷങ്ങളുമാണ് ​ഗെഹരായിയാന്റെ പ്രമേയം. ദീപികയും സിദ്ധാന്ത് ചതുർവേദിയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ ചിത്രം നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ശകുൻ ബത്രയുടെ ജൗസ്ക ഫിലിംസുമായി സഹകരിച്ച് ധർമ്മ പ്രൊഡക്ഷൻസും വയാകോം 18 സ്റ്റുഡിയോയും സംയുക്തമായിട്ടാണ് ഗെഹരായിയാൻ നിർമിച്ചത്. content highlights :Kangana Ranaut criticizesDeepika Padukones new movie Gehraiyaan

from movies and music rss https://ift.tt/FP9saEw
via IFTTT

No comments:

Post a Comment