അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന് സംഗീതാദരവുമായി ബോളിവുഡ് നടൻ സൽമാൻ ഖാൻ. 1964ൽ പുറത്തിറങ്ങിയ വോ കോൻ ദി എന്ന ചിത്രത്തിനായി ലതാ മങ്കേഷ്കർ ആലപിച്ച ലഗ് ജാ ഗലേ എന്ന ഗാനം പാടിയാണ് സൽമാന്റെ ഗാനാഞ്ജലി. രാജാ മെഹന്ദി അലി ഖാൻ എഴുതിയ ഗാനത്തിന്റെ വരികൾക്ക് മദൻ മോഹനാണ് സംഗീതം നൽകിയിരിക്കുന്നത്. "ലതാജി നിങ്ങളെ പോലെ ഒരാളുമില്ല, ഒരാളുണ്ടാവുകയുമില്ല"എന്ന കുറിപ്പോടെയാണ് സൽമാൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. View this post on Instagram A post shared by Salman Khan (@beingsalmankhan) നേരത്തെ ലത മങ്കേഷ്കറിനൊപ്പം ഒരു അവാർഡ് വേദി പങ്കിടുന്ന ചിത്രം പങ്കുവച്ച് സൽമാൻ ഗായികയ്ക്ക് ആദരം അർപ്പിച്ചിരുന്നു. "വാനമ്പാടി നിങ്ങളെ മിസ് ചെയ്യും. എന്നാൽ നിങ്ങളുടെ ശബ്ദം ഞങ്ങളോടൊപ്പം എന്നേക്കും ജീവിക്കും" എന്ന കുറിപ്പോടെയാണ് സൽമാൻ ചിത്രം പങ്കുവച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനാണ് സംഗീതാസ്വാദകരെ നിരാശയിലാഴ്ത്തി ലത മങ്കേഷ്കർ വിടവാങ്ങുന്നത്.കോവിഡ് ബാധിതയായി മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കോവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി 8നാണ് ലത മങ്കേഷ്കറെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കോവിഡ് മുക്തയായെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് ഗായികയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. Content Highlights : Salman Khan Sings Lag Jaa Gale Tribute To Late Singer Lata Mangeshkar
from movies and music rss https://ift.tt/G4nL8mX
via IFTTT
No comments:
Post a Comment