Wednesday, February 9, 2022

കോവിഡ്: നടൻ അമോൽ പലേക്കർ ആശുപത്രിയിൽ

മുംബൈ: കോവിഡിനേ തുടർന്ന് പ്രശസ്ത നടൻ അമോൽ പലേക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുണെ ദിനനാഥ് മങ്കേഷ്കർ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അദ്ദേഹത്തിന്റെ ഭാര്യ സന്ധ്യ ​ഗോഖലെ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. താരത്തിന്റെ ആരോഗ്യനില ​മെച്ചപ്പെട്ടുവരുന്നതായും പേടിക്കാനൊന്നുമില്ലെന്നും അവർ അറിയിച്ചു. ഇത് അദ്ദേഹത്തിന് സ്ഥിരമായി വരുന്ന ആരോ​ഗ്യപ്രശ്നമാണ്. 10 വർഷം മുമ്പ് പോലും അമിതമായ പുകവലി കാരണം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെന്നും അവർ പറഞ്ഞു. എന്നാൽ കൂടുതൽ വെളിപ്പെടുത്താൻ അവർ തയ്യാറായില്ല. 12 വർഷത്തെ ഇടവേളയ്ക്കു ശേഷം 200 ഹല്ലാ ഹോ എന്ന ചിത്രത്തിലൂടെ ഈയിടെയാണ് അദ്ദേഹം തിരികെ സിനിമാജീവിതത്തിലേക്ക് വരുന്നത്. അദ്ദേഹം അഭിനയിച്ച രജ്നീ​ഗന്ധ, ചിത്ച്ചോർ, ഛോട്ടി സി ബാത്, ഗോൾ മാൽ എന്നിവ ക്ലാസിക് ചിത്രങ്ങളായാണ് കരുതുന്നത്. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ഓളങ്ങൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ മലയാളത്തിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. Content Highlights:Actor Amol Palekar Hospitalised in Pune, Covid 19

from movies and music rss https://ift.tt/lAZbCGD
via IFTTT

No comments:

Post a Comment