Wednesday, February 2, 2022

'ബ്രോ ഡാഡി' തെലുങ്കിലേക്ക്, അച്ഛനും മകനുമാകാൻ വെങ്കിടേഷും റാണയും?

പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേയ്ക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ. തെലുങ്ക് നിർമാതാവായ സുരേഷ് ബാബുവാണ് ചിത്രത്തിന്റെ റീമേയ്ക്ക് അവകാശത്തിനായി ബ്രോ ഡാഡിയുടെ നിർമാതാക്കളെ സമീപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് മലയാളത്തിൽ മോഹൻലാലും പൃഥ്വിയും അവതരിപ്പിച്ച അച്ഛൻ-മകൻ വേഷം തെലുങ്കിൽ അവതരിപ്പിക്കുക വെങ്കിടേഷ് ദ​ഗുബാട്ടിയും റാണ ദ​ഗുബാട്ടിയുമാകും.എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ഭാ​ഗത്ത് നിന്നും ഈ വാർത്തകളിൽ ഔ​ദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല ജനുവരി 26ന് ഡിസ്നി ഹോട്സ്റ്റാറിലൂടെയാണ് ബ്രോ ഡാഡി പ്രദർശനത്തിനെത്തിയത്. പൃഥ്വിയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ബ്രോ ഡാഡി. മീന, കനിഹ, കല്യാണി, ലാലു അലക്സ്, ജ​ഗദീഷ്, സൗബിൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. Content Highlights : Bro Daddy Telugu remake Venkatesh and Rana in lead roles says report

from movies and music rss https://ift.tt/IE1wOs0hf
via IFTTT

No comments:

Post a Comment