Wednesday, February 2, 2022

മരണക്കിടക്കയിലും കോവിഡിനെതിരേ പോരാടി അമിതാഭ് ദയാല്‍; വീഡിയോ

അന്തരിച്ച നടൻ അമിതാഭ് ദയാലിന്റെ അവസാന വീഡിയോ സന്ദേശം വൈറലാകുന്നു. ജനുവരി 17-ന് ഹൃദയസ്തംഭനം ഉണ്ടായതിനെത്തുടർന്ന് ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടയിൽ കോവിഡ് ബാധിക്കുകയും സുഖപ്പെടുകയും ചെയ്തിരുന്നു. ചികിത്സയ്ക്ക് ശേഷം വസതിയിലെത്തിയ ശേഷമായിരുന്നു അന്ത്യം. കോവിഡ് ചികിത്സയ്ക്കിടെ ആശുപത്രിയിൽ നിന്ന് അമിതാഭ് പങ്കുവച്ച വീഡിയോ സന്ദേശമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. താൻ ഒരിക്കലും കോവിഡിന് കീഴടങ്ങുകയില്ലെന്നും അതിനെതിരേയുള്ള പോരാട്ടം തുടരുമെന്നും അമിതാഭ് പറയുന്നു. അമിതാഭ് ബച്ചനൊപ്പം വിരുദ്ധ് എന്ന ചിത്രത്തിൽ വേഷമിട്ടതോടെയാണ് അമിതാഭ് ശ്രദ്ധനേടുന്നത്. കാഗർ, രംഗാദ്രി തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. സിനിമാനിർമാതാവുമായ മൃണാളിനി പാട്ടീലാണ് ഭാര്യ. ഒരു മകളുണ്ട്. Content Highlights:Amitabh Dayal last Viral Video during Covid treatment, Amitabh Dayal passed away

from movies and music rss https://ift.tt/pJ4SyHwmN
via IFTTT

No comments:

Post a Comment