വാഹനാപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി നടൻ സോനു സൂദ്. പഞ്ചാബിലെ മോഗയിലെ ദേശീയ പാതയിലാണ് അപകടം നടന്നത്. രണ്ടുകാറുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. സഹോദരി മാളവിക സൂദിന്റെ തിരഞ്ഞെടുപ്പ് പ്രചരണറാലിയിൽ പങ്കെടുക്കാൻ പോയതായിരുന്നു സോനു സൂദ്. കോട്ടപ്പുര ബൈപാസിലൂടെ യാത്ര ചെയ്യുമ്പോഴാണ് അപകടം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കാർ നിർത്തി, അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബുക്കൻവാല സ്വദേശിയായ സുഖ്ബിർ സിംഗിനാണ് പരിക്കേറ്റത്. ബോധരഹിതനായ അയാളെ സോനു സൂദ് കയ്യിലെടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. Content Highlights:Actor Sonu Sood rescues accident victim in Moga Punjab
from movies and music rss https://ift.tt/vYyRmM1
via IFTTT
No comments:
Post a Comment